മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം പ്രശ്നം; കേരള ഘടകം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും യെച്ചൂരി
കെ.എം. മാണിയുമായുള്ള സഹകരണത്തെ സംബന്ധിച്ച് കേരളത്തിലെ എൽ ഡി എഫ് നേതാക്കൾ അന്തിമ തിരുമാനമെടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാണിയുമായുള്ള സഹകരണത്തെ സംബന്ധിച്ച തർക്കം ഇടത് മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം പ്രശ്നമാണ്. അത് സംബന്ധിച്ച് അനുയോജ്യമായ തീരുമാനം സിപിഎം-സിപിഐ നേതാക്കളും എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഏകീകരിക്കുമെന്നും ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ മറ്റൊരു മുന്നണിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനമെന്നും യെച്ചൂരി പറഞ്ഞു.
https://www.facebook.com/Malayalivartha