ചിലര്‍ നടത്തുന്ന ആദര്‍ശ തള്ളല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയാണ്; ബെന്നി ബെഹനാനെതിരെ വിമർശനവുമായി പന്തളം സുധാകരന്; മെഡിക്കൽ ബില്ലിനെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത തുടരുന്നു
കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ കൊണ്ടുവന്ന സംഭവത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷം. മെഡിക്കൽ പ്രവേശന ബില്‍ പാസാക്കിയതിൽ കോടികളുടെ അഴിമതി നടന്നതായുള്ള കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്റെ വെളിപ്പെടുത്തലിനെതിരെ പന്തളം സുധാകരന് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം
ബെന്നി ബെഹനാന്റെ വെളിപ്പെടുത്തല്‍ യുഡിഎഫ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ചിലര്‍ നടത്തുന്ന ആദര്‍ശ തള്ളല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി നൽകിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ് .അത് ദുർവ്യാഖ്യാനം ചെയ്യരുത്. കയ്യടിക്കുള്ളതുമാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സ്വാശ്രയ അഴിമതി ന്യായികരണ ബില്ലിന്റെ പേരിൽ വൻ അഴിമതിയുണ്ടെന്ന ബെന്നി ബെഹനാന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് യുഡിഫ് നേതാക്കളെ അപകീര്തിപെടുത്തുന്നതുകൂടിയാണ് .യുഡിഫ് നേതാക്കൾ ഒറ്റക്കെട്ടായും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപറയാനും ചിലർ നടത്തുന്ന ആദർശ തള്ളൽ
മലർന്നു കിടന്നു തുപ്പുന്നതുപോലെയാണ് ?
ഉമ്മൻ ചാണ്ടി നൽകിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ
പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ് .അത് ദുർവ്യാഖ്യാനം ചെയ്യരുത് .,
കയ്യടിക്കുള്ളതുമാകരുത്.
എമ്മല്ലമാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു ,പരസ്പരം ചർച്ച ചെയ്യണമായിരുന്നു .
പിന്നെ ,സ്വാശ്രയക്കൊള്ളക്കാർ എന്നും നമ്മുടെ എൽഡി ഫ് /യുഡിഫ് മിത്രങ്ങളുമായിരുന്നല്ലോ (എ കെ ആന്റണി ഒഴികെ).
അതുകൊണ്ടാണല്ലോ ഗവർണ്ണർ തള്ളിയ ബില്ലിന് വേണ്ടി ഡിഫി ചാനലിൽ ഇരുന്നു വാദിക്കുന്നത് !
അഴിമതി നടന്നിട്ടുണ്ടെങ്കിൽ
പ്രതിയായ സർക്കാരിന് പകരം ജുഡീഷ്യൽ അന്വേഷണം നടത്താൻ നേതാക്കൾ ആവശ്യപ്പെടണം .
https://www.facebook.com/Malayalivartha