പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ മറികടന്ന് വിജയിക്കുകയെന്നത് ബി.ജെ.പിക്ക് അസാധ്യമാണ്; 2019 ല്‍ എല്ലാം സാധാരണ പോലെയാവുകയും കോണ്‍ഗ്രസ് തിരിച്ചുവരുകയും ചെയ്യുമെന്നും രാഹുൽ ഗാന്ധി
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ മറികടന്ന് വിജയിക്കുകയെന്നത് ബി.ജെ.പിക്ക് അസാധ്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് വിജയം എന്ന സ്വപ്നം ബി.ജെ.പി മറക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിന്റെ കീഴില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാരണസി സീറ്റു പോലും നഷ്ടമാകും. 2019 ല്‍ എല്ലാം സാധാരണത്തേതു പോലെയാവുകയും കോണ്‍ഗ്രസ് തിരിച്ചുവരുകയും ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.ബംഗളൂരുവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഛത്തിസ്ഗഢ് എന്നിവിടങ്ങള്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തു കഴിഞ്ഞു. ഇതുവരെ നിങ്ങള്‍ കാണാത്ത രീതിയിലുള്ള തകര്‍ച്ചയാണ് ബി.ജെ.പിക്ക് ഉണ്ടാകാന്‍ പോകുന്നത്. മോദിയും ആര്.എസ്.എസും ചേര്‍ന്ന് താറുമാറാക്കിയ രാജ്യത്തെ തിരിച്ചെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും അത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിലൂടെ നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha