ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി ബിജെപി തന്നെ; മുന്‍ വര്‍ഷത്തെ ആകെ വരുമാനം 1,559.17 കോടി
ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ കണക്കെടുപ്പിൽ ബിജെപി വീണ്ടും ഒന്നാമത്. വരുമാനം പുറത്തുവിട്ട ഏഴു ദേശീയ പാര്‍ട്ടികളുടെ മുന്‍ വര്‍ഷത്തെ ആകെ വരുമാനം 1,559.17 കോടിയാണ്. ഇതില്‍ 66.34 ശതമാനവും ബിജെപിക്കാണ്. 2016-17 കാലയളവില്‍ 1,034.27 കോടി രൂപയാണ് ബിജെപിയുടെ വരുമാനമെന്ന് അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 225.36 കോടി രൂപയുടെ വരുമാനമാണുള്ളത്. ദേശീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 14.45 ശതമാനമാണിത്. സിപിഐ ആണ് ഏറ്റവും പിന്നിൽ. 2.08 കോടി രൂപയാണ് സിപിഐയുടെ വരുമാനം. 2016-17 ല്‍ 710.05 കോടി രൂപയാണ് ബിജെപി ചെലവാക്കിയത്.
എന്നാൽ കോൺഗ്രസ് വരവിനേക്കാൾ കൂടുതൽ തുക ചിലവാക്കി. 321.66 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ ചെലവ്. ബിജെപി 31 ശതമാനം വരുമാനവും ചെലവാക്കിയില്ല. 2014-15 വരെ കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ സ്വത്തുണ്ടായിരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ബിജെപി നില മെച്ചപ്പെടുത്തിയത്.
https://www.facebook.com/Malayalivartha