കര്‍ണ്ണാടകയില്‍ ആരെയാണ് മന്ത്രിസഭായോഗത്തിന് ഗവര്‍ണ്ണര്‍ ക്ഷണിക്കേണ്ടതെന്ന വാദം തുടര്‍ന്നാല്‍ നീതി വൈകും ; ഭരണാഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് വിവേചനവാധികാരം ഉപയോഗിക്കാന്‍ കഴിയില്ല ; സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടട്ടെയെന്ന് സുപ്രീം കോടതി
കര്‍ണ്ണാടകയില്‍ ആരെയാണ് മന്ത്രിസഭായോഗത്തിന് ഗവര്‍ണ്ണര്‍ ക്ഷണിക്കേണ്ടതെന്ന വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്ന് സുപ്രീംകോടതി. മറിച്ച് സര്‍ക്കാര്‍ വിശ്വാസ വേട്ട് തേടട്ടെയെന്ന് കോടതി പറഞ്ഞു. ആദ്യം ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം ഗവര്‍ണ്ണറുടെ നടപടി ശരിയോ തെറ്റോയെന്ന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം ഭരണാഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് വിവേചനവാധികാരം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കപില്സിംബലിന്റെ സുപ്രീംകോടിതിയില് വാദിച്ചു.
യെദിയൂരപ്പ ഗവര്‍ണര്‍ക്ക് നല്കിയ കത്ത് മുകുള്‍ റോഹ്ത്തഗി കോടതിയില്‍ ഹാജരാക്കി. തനിക്ക് പിന്തുണയുണ്ടെന്നും പിന്തുണ സഭയില്‍ തെളിയിക്കുമെന്നും കത്തില്‍ യെദിയൂരപ്പ അവകാശപ്പെടുന്നു. എന്നാല്‍ 104 അംഗങ്ങളല്ലാതെ മറ്റ് പിന്തുണക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടില്ല. ഭൂരിപക്ഷം നിയമസഭയില്‍ തെളിയിച്ചാല്‍ മതിയെന്നാണ് റോഹ്ത്തഗി വാദിച്ചത്.
https://www.facebook.com/Malayalivartha