നിയമസഭയില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ; കര്‍ണാടകയില്‍ നാളെ നാലുമണിക്ക് വിശ്വാസവോട്ടെടുപ്പ് ; വോട്ട് കഴിയുന്നതിന് മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കരുതെന്ന് ഗവര്‍ണറോട് കോടതിയുടെ നിർദ്ദേശം
ശനിയാഴ്ച്ച നാല് മണിക്ക് മുഖ്യമന്ത്രി യെദിയൂരപ്പ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് സുപ്രീംകോടതി ഉത്തരവ്. ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.
ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ, ഇക്കാര്യത്തിലെ നിയമവശം പിന്നീട് പരിശോധിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. വിശ്വാസ വോട്ട് കഴിയുന്നതിന് മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കരുതെന്നും കോടതി ഗവര്‍ണറോട് നിര്‍ദ്ദേശിച്ചു.
സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് നല്കിയ കത്ത് മുകുള്‍ റോത്തകി കോടതിയില്‍ ഹാജരാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് യെദിയൂരപ്പ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha