മാണിയും മകനും മത്സരിക്കുന്നില്ല ; രാജ്യസഭയിലേക്ക് പോകാൻ വ്യക്തിപരമായി താൽപര്യമില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി ; മത്സരിക്കാൻ മുന്നണിയിൽ വേറെ ആളുണ്ടെന്ന് പിജെ ജോസഫ്
രാജ്യസഭാ സീറ്റ് സംബന്ധിച്ച ചരടുവലികൾക്കിടയിൽ മത്സരിക്കാനില്ലെന്ന് കെഎം മാണി. ജോസ് കെ മാണിയും മത്സരിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കെഎം മാണി വ്യക്തമാക്കി. പാര്‍ട്ടിക്ക് പുറത്തും വേണമെങ്കിൽ ആളുണ്ടെന്ന കെഎം മാണിയുടെ അഭിപ്രായം പക്ഷെ പിജെ ജോസഫും സിഎഫ് തോമസും തുടക്കത്തിലെ തള്ളി. മാണിയും മകനും മത്സരിക്കുന്നില്ലെങ്കിൽ മുന്നണിയിൽ വേറെ ആളുണ്ട് എന്ന് പിജെ ജോസഫ്.
രാജ്യ സഭയിലേക്ക് ആരു പോകണമെന്ന കാര്യത്തിൽ കേരളാ കോണ്‍ഗ്രസിൽ ചര്‍ച്ച സജീവമായി നടക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം ചർച്ചചെയ്യാൻ കേരളാ കോണ്‍ഗ്രസ് എം നേതാക്കൾ ഇന്ന് വൈകീട്ട് എട്ട് മണിക്ക് പാലായിൽ യോഗം ചേരും. ജോസഫ് എം പുതുശ്ശേരിയും, തോമസ് ഉണ്ണിയാടനും സ്റ്റീഫൻ ജോര്‍ജ്ജും അടക്കം വലിയൊരു നിരയാണ് പരിഗണനയിൽ.
https://www.facebook.com/Malayalivartha