രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെട്ടെന്ന് പറഞ്ഞവരെ ഞെട്ടിച്ച് മാണി ; രാഷ്ട്രീയ വിവാദങ്ങൾക്കെല്ലാം അറുതി വരുത്തിക്കൊണ്ട് ജോസ് കെ മാണി രാജ്യസഭയിലേക്ക് ; മാണി പിന്മാറിയത് ഉപതെരഞ്ഞെടുപ്പ് ഭയന്ന്
രാഷ്ട്രീയ വിവാദങ്ങൾക്കെല്ലാം അറുതി വരുത്തിക്കൊണ്ട് ജോസ് കെ മാണി രാജ്യസഭയിലേക്ക്. വെള്ളിയാഴ്ച പകൽ മുഴുവൻ നീണ്ട ചർച്ചക്കൊടുവിൽ രാത്രി 11ന് പാലായിൽ ജോസ് കെ. മാണിയെ രാജ്യസഭ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവില്‍ കോട്ടയത്തുനിന്നുള്ള ലോക്‌സഭാ എംപിയാണ് ജോസ് കെ മാണി. ജോസ് കെ മാണിയെ രാജ്യസഭയിലേക്കെത്തിക്കാനാകും തീരുമാനമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് മുന്നോടിയായി കെ.എം. മാണിയും പി.ജെ. ജോസഫും രഹസ്യയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായി എന്നാണ് വിവരം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിനാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിന് ഉറപ്പില്ല. അതിനാല്‍ രാജ്യസഭാ സീറ്റെന്ന സുരക്ഷിത് സ്ഥാനമാണ് പാര്‍ട്ടി പരിഗണിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha