Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

പ്രവാസി സഹോദരങ്ങൾക്ക് ഖത്തറിൽ ദാരുണാന്ത്യം; ബന്ധുവീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച മൂത്ത സഹോദരന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകവെ അനിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു

10 JULY 2018 12:20 PM IST
മലയാളി വാര്‍ത്ത

ഖത്തറിലെ ബന്ധുവിന്റെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകവേ അനിയന്‍ കുഴഞ്ഞ് വീണു മരിച്ചു. ജ്യേഷ്ഠന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഒപ്പം പോകാനായി വിമാനത്താവളത്തില്‍ എത്തിയ അനിയന്‍ രിസാലുദ്ദീനാണ് കുഴഞ്ഞുവീണ് മരിച്ചത്.

തൃശൂര്‍ ചാവക്കാട് വട്ടേക്കാട് മഞ്ഞിയില്‍ ഇര്‍ഷാദ്(50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇരുപതിലധികം കൊല്ലമായി പ്രവാസിയാണ്. അല്‍ഖോറിലെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ഇര്‍ഷാദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയായിരുന്നു ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന അനിയന്‍ രിസാലുദ്ദീന്‍(48). മൃതദേഹം ഇന്നലെ രാത്രിയിലുള്ള ജെറ്റ് എയര്‍വേയ്സില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഹമദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു രിസാലുദ്ദീനും സുഹൃത്തുക്കളും. വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് വിഭാഗത്തില്‍ എത്തിയ ഉടന്‍ രിസാലുദ്ദീന്‍ കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഖത്തര്‍ പെട്രോളിയത്തിലാണ് രിസാലുദ്ദീന്‍ ജോലി ചെയ്യുന്നത്. ഇര്‍ഷാദിന്റെ മൃതദേഹം നേരത്തേ നിശ്ചയിച്ച പ്രകാരം ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കൂടെയുള്ളവര്‍. കെ.ടി അബ്ദുല്ലയാണ് പിതാവ്. രിസാലുദ്ദീന് ഭാര്യയും നാല് മക്കളുമുണ്ട്. ഇര്‍ഷാദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (5 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (15 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (31 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (54 minutes ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

കേരളം മഴയിൽ മുങ്ങുന്നു !; കാലവർഷം കാർന്നെടുത്തത് പത്തു ജീവനുകൾ; ശക്തമായ കാറ്റിലും മഴയിലുമായി കോടികളുടെ നഷ്ടം  (3 hours ago)

Malayali Vartha Recommends