ബഹ്റൈനിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണപ്പെട്ടു
ബഹ്റൈനിൽ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം പോരുവഴി കോട്ടയ്ക്കാട്ടു വീട്ടില്‍ കുമാരന് ലാലി (53) ഹൃദയാഘാതം മൂലം മരിച്ചത്. ഇദ്ദേഹം ഹമാദ് ടൗണിൽ സ്വന്തമായി ഗാരേജ് നടത്തി വരികയായിരുന്നു. ഇദ്ദേഹത്തിന്റെ താമസവും സ്ഥാപനത്തില്‍ തന്നെയായിരുന്നു.
സംഭവ ദിവസം വളരെ വൈകിയിട്ടും കട തുറക്കാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ എത്തി ഷട്ടര്‍ തുറന്നപ്പോഴാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരാമെഡിക്കല്‍ സ്റ്റാഫ് സംഭവസ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടി ചെയ്തുവരുന്നു. ഭാര്യ പ്രീത കുമാരി, രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha