ഹൃദയാഘാതം മൂലം പ്രവാസി സ്ത്രീ മരിച്ചു; ഒമാനില്‍ ബ്യൂട്ടീപാര്ളര് നടത്തി വരികയായിരുന്നു
ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്ക്കറ്റില്‍ ചികിത്സയിലായിരുന്ന മലയാളി സ്ത്രീ മരിച്ചു. വാദി കബീറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരുകയായിരുന്ന തിരുവനന്തപുരം കണിയാപുരം പള്ളിപ്പുറം സ്വദേശി വിജയകുമാരിയമ്മ ആണ് മരിച്ചത്. അമ്പത്തിയെട്ടു വയസായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഭര്‍ത്തവ് : ജയരാജ് ഇപ്പോള്‍ നാട്ടിലാണ്. മക്കള്‍: മിനി, മീന, മിനു. മരുമക്കള്‍: സുനില്‍, സജു, സാജന്.
https://www.facebook.com/Malayalivartha