അബുദാബിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് തിരിച്ചറിഞ്ഞു
മുസഫ വ്യവസായ മേഖലയിലെ മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയായ കണ്ണൂര്‍ ചേലാട് കേലോത്ത് പുതിയപുര ജബ്ബാറി ന്റേതാണെന്ന് തിരിച്ചറിഞ്ഞു. 46 വയസായിരിക്കുന്നു.
ഒരാഴ്ചയായി സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം സഹോദരന് മുനീറാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ഒരാഴ്ചയായി സെന്‍ട്രല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അബുദാബി ഇസ്ലാമിക് ബാങ്കിന്റെ സഹസ്ഥാപനമായ കവാദര്‍ സര്‍വീസ് എല്‍എല്‍സിയില്‍ മെസഞ്ചറായി ജോലി ചെയ്തുവരികയായിരുന്നു.
അബൂട്ടി ചാത്തോത്തിന്റെയും ഫാത്തിമ കേലോത്തിന്റെയും മകനാണ്. മുസഫ വ്യവസായ മേഖലയിലെ മരുഭൂമിയില്‍ ജൂലൈ ഒന്‍പതിന് കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊലീസാണ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കണ്ടുകിട്ടുമ്പോള്‍ മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha