Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..

ആരെയും വിശ്വസിക്കരുത് യാത്രയില്‍: കള്ളക്കടത്ത്: ഗള്‍ഫില്‍ 2500 മലയാളികള്‍ കുടുങ്ങി

26 SEPTEMBER 2016 06:21 PM IST
മലയാളി വാര്‍ത്ത

ഇത്തിരി പണത്തിനായി സ്വന്തം തല കളയരുതേ. ഗള്‍ഫ് രാജ്യങ്ങള്‍ കള്ളക്കടത്തുകാരുടെ പറുദീസയാകുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുടുങ്ങിയ കള്ളക്കടത്തുകാരുടെ സംഖ്യയില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയത് 2500 ല്‍പ്പരം മലയാളികള്‍.
അബുദാബി വിമാനത്താവളത്തില്‍ മാത്രം കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ പിടിയിലായത് 7224 കള്ളക്കടത്തുകാര്‍. ഇവരില്‍ 437 പേര്‍ മലയാളികളാണെന്നാണ് അബുദാബി കസ്റ്റംസ് വൃത്തങ്ങളില്‍ നിന്ന് അറിവായത്. ദുബായ്, ഷാര്‍ജ, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വലയിലായ മലയാളികളുടെ സംഖ്യ 1400 കവിയുമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗള്‍ഫില്‍ ഏറ്റവുമധികം ഇന്ത്യന്‍ പ്രവാസികളുള്ള സൗദി അറേബ്യയില്‍ ഈ കാലയളവില്‍ കുടങ്ങിയ മലയാളികളുടെ സംഖ്യ 721 ആണെന്ന കണക്കുമുണ്ട്.
അതായത് ഗള്‍ഫ് നാടുകളിലെ വിമാനത്താവളങ്ങളില്‍ ആറു മാസത്തിനുള്ളില്‍ പിടിയിലായ ആയിരക്കണക്കിന് കള്ളക്കടത്തുകാരില്‍ 2500 ല്‍പ്പരം പേരും മലയാളികള്‍. എന്നാല്‍ ഇവരില്‍ യഥാര്‍ഥ കള്ളക്കടത്തുകാര്‍ നൂറില്‍ താഴെ മാത്രമേയുണ്ടാകൂ. നിയമത്തിന്റെ നൂലാമാലകളറിയാതെ ഗള്‍ഫിലുള്ള രോഗികളായ ബന്ധുക്കള്‍ക്കു കൊണ്ടുവന്ന ട്രാമഡോള്‍ ഗുളികകള്‍ ഇവിടെ നിരോധിത ഔഷധമാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഔഷധങ്ങള്‍ കൊണ്ടുവരുന്നവരും കുടുങ്ങി. ബന്ധുക്കളോ സുഹൃത്തുക്കളോ ഗള്‍ഫിലുള്ള അവരുടെ വേണ്ടപ്പെട്ടവര്‍ക്കു നല്‍കാന്‍ വേണ്ടി ഏല്‍പ്പിച്ചുവിട്ട സാധനങ്ങള്‍ക്കുള്ളില്‍ കള്ളക്കടത്തു സാധനങ്ങള്‍ ഒളിപ്പിച്ചുവച്ചതുമൂലം ചതിക്കുഴിയിലായവരാണ് ഏറെയും. ഇപ്രകാരം കുടുക്കില്‍പ്പെട്ടവരാണ് രണ്ടായിരത്തിലേറെ മലയാളികളും.
അബുദാബിയില്‍ മാത്രം ഈ കാലയളവില്‍ 21.4 ലക്ഷം രാസലഹരിവസ്തുക്കളായ കാപ്റ്റഗണും സ്‌പൈസും ക്രിസ്റ്റല്‍ മീതേനുമാണ് പിടിച്ചെടുത്തത്. സൗദി അറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിദേശമദ്യം ലഭ്യമാണെങ്കിലും മദ്യം കടത്തിയ കുറ്റത്തിന് 76 പേര്‍ അകത്തായി. ലഹരി പുകയില വസ്തുക്കള്‍ കള്ളക്കടത്തു നടത്തിയതിന് അറസ്റ്റിലായ 728 വിദേശികളില്‍ മിക്കവാറും എല്ലാപേരും ഉത്തരേന്ത്യാക്കാരോ പാകിസ്ഥാനികളോ ബംഗ്ലാദേശികളോ ആണ്.
വ്യാജ സുഗന്ധവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, ശീതള പാനീയങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ കടത്തിയ ഏതാനുംപേരെ അബുദാബി, ദുബായ് പൊലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോളര്‍ കള്ളക്കടത്തു നടത്തിയ 10 പേരും പിടിയിലായി. 'ഗര്‍ഭിണി'യെന്ന വ്യാജേന എത്തിയ 54 കാരിയുടെ ദേഹപരിശോധനയില്‍ ഗര്‍ഭവേഷമണിയാന്‍ ഉദരത്തില്‍വെച്ച പാഡിനുള്ളില്‍ 3200 മയക്കുമരുന്നു ഗുളികകളാണ് ഒളിപ്പിച്ചുവച്ചിരുന്നത്. 26 വയസുള്ള ഒരു യുവതിയുടെ പക്കലുണ്ടായിരുന്ന മധുരപലഹാരങ്ങള്‍ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ചത് ഒരു കിലോ കഞ്ചാവു വിത്തുകള്‍. ഫിലിപ്പൈന്‍സിലെ ഒരു 19 കാരിയുടെ സ്ഥൂലനിതംബം വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് പ്ലാസ്റ്റിക് അടിവസ്ത്രത്തിലൊളിപ്പിച്ച 2490 മയക്കുമരുന്നു ഗുളികകള്‍.
കള്ളക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുടനീളം വേട്ട ശക്തമാക്കുമെന്ന് അബുദാബി കസ്റ്റംസ് ആക്റ്റിങ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖാദം അല്‍ ഹമേലി വ്യക്തമാക്കി.
ഗരം മസാല മാത്രം മതി ഊണ് അകത്താകാന്‍ 
ഗള്‍ഫ് രാജ്യങ്ങളില്‍ കള്ളക്കടത്തിന് പിടിയിലായ മലയാളികളടക്കമുള്ള ഇന്ത്യക്കാരില്‍ നല്ലൊരുപങ്കുംഗരംമസാലയുടെ ചതിക്കുഴിയില്‍ വീണവര്‍. ഏഷ്യക്കാരുടെ പ്രിയങ്കര രുചിക്കൂട്ടായ ഗരം മസാലയാണ് നാട്ടില്‍ നിന്നെത്തുന്നവര്‍ ഗള്‍ഫിലേയ്ക്ക് കൊണ്ടുവരുന്ന ഇഷ്ടവിഭവങ്ങളിലൊന്ന്. ഗരം മസാലയിലെ ചേരുവകള്‍ വെവ്വേറെയായി കൊണ്ടുവരുന്നവരാണ് കുടുങ്ങുന്നവരിലേറെയും. കറുവാപ്പട്ട, ഏലം, ഗ്രാമ്പു, പെരുംജീരകം തുടങ്ങിയ മസാല ഘടകങ്ങള്‍ക്കൊപ്പം അല്‍പം കസ്‌കസുമുണ്ടാകും. കടുകിനേക്കാള്‍ ചെറിയ വൃക്കയുടെ ആകൃതിയുള്ള ഈ വിത്തുകളാകട്ടെ പോപ്പിച്ചെടിയുടേതായിരിക്കും. ഗള്‍ഫില്‍ കടുത്ത വിലക്കുള്ള ലഹരിവസ്തുവാണ് ഈ കസ്‌കസ്. കണ്ടെത്തിയാല്‍ കസ്റ്റംസിന്റെ പിടി ഉറപ്പ്. ഊണകത്താകാന്‍ ധാരാളം വകയായി.
കസ്‌കസ് മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം പൊടിച്ചുചേര്‍ത്ത ഗരംമസാല എളുപ്പം പിടിയിലാകില്ലെന്ന ധാരണയില്‍ കൊണ്ടുവന്നു കുടുങ്ങുന്നവരും ഏറെ. അതിനാല്‍ ഗരംമസാല കൊണ്ടുവരുന്നവര്‍ കസ്‌കസ് ഒഴികെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിയാക്കിയോ വെവ്വേറെയോ കൊണ്ടുവരുന്നതാണ് ജയില്‍വാസവും പിഴയും ഒഴിവാക്കാന്‍ അഭികാമ്യമെന്നാണ് ദുബായ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (11 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (2 hours ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (2 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (2 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (3 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (4 hours ago)

Malayali Vartha Recommends