ബ്രിട്ടൺ കുടിയേറ്റ നിയമത്തില്‍ ഭേദഗതി: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
ബ്രിട്ടണ് കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തുന്നു. യൂറോപ്പിന് പുറത്തുള്ള രാജ്യത്തില്‍ നിന്നും പഠനത്തിനും ജോലിക്കുമായി രാജ്യത്തെത്തുന്നവരെയാണ് പുതിയ നിയമം ബാധിക്കുക. യൂറോപ്യന്‍ കമ്പനികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും പുതിയ നിയമം വിലക്കുന്നു.
സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിനേക്കാളും മൂന്നിരട്ടി അധികമാണ് യുകെയിലേക്കുള്ള കുടിയേറ്റമെന്നും അതിനാലാണ് വിസാ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്നും ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha