ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു
അമേരിക്കന്‍ ജനതയുടെ ആരോഗ്യക്ഷേമം മുന്‍ നിര്‍ത്തി ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്നും ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക ബാദ്ധ്യതയാണ് കാരണമായി പറയുന്നത്. പദ്ധതി നിര്‍ത്തലാക്കുന്നതിന് അമേരിക്കന്‍ സെനറ്റും അംഗീകാരം നല്‍കിയിരുന്നു. രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാര്ക്കാണ് ഒബാമ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. ഇതിനെതിരെ മോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha