പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി എംപി
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി എംപി ജലാല്‍ ഖാദിം. നിര്‍ബന്ധമായും 400 ദിനാറെങ്കിലും ഒരു വര്‍ഷം ഫീസ് ഏര്പ്പെടുത്തണുമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. മറ്റു രാജ്യങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ട്. 16,000ത്തോളം വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ നിന്ന് ഒരു വരുമാനവും രാജ്യത്തിനുണ്ടാകുന്നില്ല. 400 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തുന്നതിലൂടെ വര്‍ഷത്തില്‍ 6.7 മില്യണ്‍ ദിനാര്‍ രാജ്യത്തിന് ലഭിക്കുമെന്ന് എംപി ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ നിയമ മനുസരിച്ചു പൊതു വിദ്യാലയങ്ങളില്‍ എല്ലാവര്ക്കും പ്രാഥമിക വിദ്യാഭ്യാസവും സെക്കന്‍ഡറി വിദ്യാഭ്യാസവും സൗജന്യമാണ്. നോണ്‍ ബഹ്റൈനി വിദ്യാര്‍ഥികള്‍ക്കു ഫീസ് ഏര്‍പ്പെടുത്തുന്നതിനു നിലവിലുള്ള വിദ്യഭ്യാസ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ദ്ദേശം ഉടന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നും എംപി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഇത്തരത്തിലൊരു നിര്‍ദേശം എംപി മുന്നോട്ട് വച്ചത്.
https://www.facebook.com/Malayalivartha