സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള നോര്‍ക്ക റൂട്ട്സിന്റെ വീഴ്ച നഴ്സിങ് നിയമനം സ്തംഭിപ്പിച്ചു
സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള നോര്‍ക്ക റൂട്ട്സിന്റെ വീഴ്ച് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിങ് നിയമനം സ്തംഭിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കുറഞ്ഞചെലവില്‍ നിയമനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക ഏജന്‍സിയാണ് നോര്‍ക്ക.
പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ നോര്‍ക്ക വീഴ്ചവരുത്തിയതിനാല്‍ ഒമ്പതുമാസമായി ഒറ്റ നഴ്സിങ് തൊഴിലവസരവും പുതുതായി കേരളത്തിനു ലഭിച്ചിട്ടില്ല. നോര്‍ക്ക തുടര്‍നടപടിയെടുക്കാത്തതിനാല്‍ കുവൈത്ത് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ആയിരം തൊഴിലവസരങ്ങളാണ് മലയാളികള്‍ക്ക് നഷ്ടമായത്.
തൊഴില്‍ തട്ടിപ്പ് വ്യാപകമായതിനെത്തുടര്‍ന്ന് ഇ.സി.ആര്. രാജ്യങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഔദ്യോഗിക ഏജന്‍സികള്‍ വഴി മാത്രമേ നടത്താവു എന്ന് 2015-ലാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 11 സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്സിങ് നിയമനം നടത്താന്‍ അനുമതിലഭിച്ചതും കേരളത്തിന് തിരിച്ചടിയായി.
https://www.facebook.com/Malayalivartha