Widgets Magazine
12
Dec / 2017
Tuesday

ഭാര്യയെ സുഹൃത്തിന് കാഴ്ചവച്ച കേസില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

14 MARCH 2017 03:56 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും, പിന്നീട് സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഓസ്‌ട്രേലിയയില്‍ പിജി വിദ്യാര്‍ഥിയായ മുഹമ്മദ് സാലിമുദ്ദീന്‍ എന്നയാളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നതിങ്ങനെ: 2016ല്‍ സാലിമുദ്ദീന്‍ 21 വയസുള്ള യുവതിയെ വിവാഹം കഴിച്ചിരുന്നു. പിന്നീട് പിജി പഠനം പൂര്‍ത്തീകരിക്കുന്നതിനായി ഓസ്‌ട്രേലിയയിലേക്കുപോയി. ഈ സമയത്ത് ഭാര്യയുമായി വിഡിയോ ചാറ്റ് ചെയ്യാറുണ്ടായിരുന്ന ഇയാള്‍, നഗ്‌നയായി വിഡിയോയ്ക്കു മുന്നില്‍ വരാന്‍ ഇവരെ നിര്‍ബന്ധിച്ചിരുന്നു. മാത്രമല്ല, നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടിരുന്നു.

മറ്റു വഴികളില്ലാത്തിനാല്‍ യുവതി ഭര്‍ത്താവിന് നഗ്‌ന ചിത്രങ്ങളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. എന്നാല്‍, ഇയാള്‍ ഇത്തരം ചിത്രങ്ങളും വിഡിയോകളും ഓസ്‌ട്രേലിയയിലെ സുഹൃത്തുക്കളെയും കാണിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് തുടര്‍ച്ചായി നിര്‍ബന്ധിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം സുഹൃത്തായ ചന്ദ് എന്ന യുവാവിനെയും കൂട്ടി ഇയാള്‍ വീട്ടിലെത്തി. തുടര്‍ന്ന് ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷം ഇവരെ പീഡിപ്പിച്ചു. എന്നാല്‍, ഇടയ്ക്ക് ഉറക്കമുണര്‍ന്ന യുവതി, മുറിയില്‍ സുഹൃത്തായ യുവാവിനെയും കണ്ടു. ഭര്‍ത്താവിന്റെ സമ്മതത്തോടെ ഇയാളും തന്നെ പീഡിപ്പിച്ചതായാണ് യുവതി നല്‍കിയ പരാതി. തുടര്‍ന്ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ്, സാലിമുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (3 minutes ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (15 minutes ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (36 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (44 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (46 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (54 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (1 hour ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (2 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (3 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (3 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (4 hours ago)

Malayali Vartha Recommends