Widgets Magazine
17
Aug / 2017
Thursday

ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതോടെ ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ ഇടിവ് സംഭവിച്ചു

16 MARCH 2017 05:04 PM IST
മലയാളി വാര്‍ത്ത

ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപ ശക്തമായ മുന്നേറ്റം നടത്തിയതാണ് ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ ഇടിവ് സംഭവിക്കാന്‍ കാരണം. പ്രമുഖ എക്‌സ്‌ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 17.87 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. 1000 രൂപ നാട്ടിലെത്താന്‍ വേണ്ടത് 56.25 ദിര്‍ഹം. സമീപകാലത്ത് ആദ്യമായാണു ദിര്‍ഹത്തിന്റെ വിനിമയനിരക്ക് 18 രൂപയില്‍ താഴെയാകുന്നത്. ഇന്നലെ രാവിലെ മുതല്‍ വൈകുംവരെ ഒരേ നിരക്കിലായിരുന്നു രൂപയെന്ന് എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ഗുണപരമായ ഈ മാറ്റം പ്രവാസികളെ സംബന്ധിച്ചിടത്തോളം അത്ര സന്തോഷകരമല്ല. പലരും ശമ്പളം ഇതിനോടകം അയച്ചുകഴിഞ്ഞതിനാല്‍ ഇതു ബാധിച്ചില്ല. നിരക്കിലെ വ്യത്യാസം അറിയാന്‍ പലരും എക്‌സ്‌ചേഞ്ചുകളില്‍ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.

രൂപ കരുത്താര്‍ജിക്കാന്‍ വഴിയൊരുക്കിയത് ഇന്ത്യയിലെ തിരഞ്ഞെടുപ്പുഫലമാണ്. കേന്ദ്രസര്‍ക്കാരിന്റെ കര്‍മപരിപാടികള്‍ വിജയപ്രദമാകുമെന്ന പ്രതീക്ഷ പരത്താന്‍ നിലവിലുള്ള രാഷ്ട്രീയ സൂചനകള്‍ വഴിയൊരുക്കുന്നതായി സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഓഹരി സൂചികയിലെ കുതിപ്പ്, നേരിട്ടുള്ള വിദേശനിക്ഷേപം, ഇന്ത്യന്‍ ഓഹരികളില്‍ വിദേശധനകാര്യസ്ഥാപനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാട്ടുമെന്ന പ്രതീക്ഷ തുടങ്ങിയവ രൂപയ്ക്ക് അനുകൂലഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. പ്രവാസികള്‍ക്ക് നിരാശതോന്നാമെങ്കിലും ഇതു ഗുണപരമായ മാറ്റമാണ്. ഭാവിയില്‍ പണപ്പെരുപ്പവും ചെലവും കുറയാന്‍ ഇതു സഹായകമായേക്കാം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ട്ടിക്കിടെ നാലാം നിലയില്‍ നിന്നും വീണ് എയര്‍ഹോസ്റ്റസ് മരിച്ചു  (7 hours ago)

മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം.. മുരുകന്റെ രണ്ടു മക്കള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം  (8 hours ago)

വധഭീഷണിയെ പുച്ഛിച്ച് തള്ളി ദീപ നിശാന്ത്...  (8 hours ago)

വന്‍ പ്രൊജക്ടുകള്‍ക്ക് മുന്നോടിയായി മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക്  (8 hours ago)

സ്വകാര്യ ബസ് സൂചനാ പണിമുടക്ക് വെള്ളിയാഴ്ച, ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്  (9 hours ago)

സ്വാശ്രയ പ്രവേശനം അനിശ്ചിതത്വത്തിൽ ; രണ്ട് കോളേജുകള്‍ കരാറില്‍ നിന്ന് പിന്മാറി  (9 hours ago)

കാമുകനു വേണ്ടി തട്ടിപ്പ് നടത്തി... അവസാനം പോലീസ് പിടിയിലായി  (9 hours ago)

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു  (9 hours ago)

തെരുവുനായ്ക്കള്‍ക്ക് നീല നിറം ; സത്യാവസ്ഥ ഇതാണ്  (10 hours ago)

വാടക നല്‍കിയില്ല...രജനികാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ പൂട്ടി  (10 hours ago)

ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട 30ൽ അധികം ഫയലുകൾ അപ്രത്യക്ഷമായത് നഗരസഭയിൽനിന്ന് .  (10 hours ago)

പ്രസംഗത്തില്‍ രാജ്യത്തെ സൂചിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗിച്ചതിനെതിരെ അഭിഭാഷക .  (11 hours ago)

ശോഭനയും തന്റെ നിലപാട് വ്യക്തമാക്കുന്നു  (11 hours ago)

മനോജിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (11 hours ago)

'മോഹനം' ഷോ നടത്തി പിരിച്ചെടുത്ത 25 ലക്ഷം ഇതുവരെ കൈമാറിയില്ലെന്ന് ഭാര്യ, ടി എ റസാഖിനെ മറന്ന് ചലച്ചിത്രലോകം  (11 hours ago)

Malayali Vartha Recommends