Widgets Magazine
12
Dec / 2017
Tuesday

ഗതാഗത കുരുക്കില്‍ നിന്ന് യുവാവിന് രക്ഷയായത് ഷാര്‍ജ പോലീസിന്റെ ഇടപെടല്‍

12 MAY 2017 03:12 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യില്‍ ഗതാഗതക്കുരുക്ക് സാധാരണ സംഭവമാണ്. എന്നാല്‍, നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തുന്നതിനുമുമ്പ് ഗതാഗതക്കുരുക്കില്‍ കുടുങ്ങി യാത്രമുടങ്ങുന്ന സാഹചര്യത്തില്‍ ഷാര്‍ജ പോലീസിന്റെ സഹായമെത്തിയത് അസാധാരണ സംഭവം. അല്‍ഐനില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സനില്‍മാത്യുവിനാണ് ട്രാഫിക്കില്‍പ്പെട്ട് യാത്രമുടങ്ങുന്ന സാഹചര്യത്തില്‍ ഷാര്‍ജ പോലീസ് സഹായത്തിനെത്തിയത്.

വീട്ടിലെ അത്യാവശ്യകാര്യത്തിന് ഒരുദിവസത്തെ അവധിയെടുത്താണ് സനില്‍മാത്യു നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്കുചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സനിലിന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത സംഭവം. രാത്രി 8.45-ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സനില്‍ ടിക്കറ്റ് ബുക്കുചെയ്തത്. അല്‍ഐനില്‍നിന്ന് സ്വയം കാറോടിച്ചാണ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഏകദേശസമയം കണക്കാക്കി വൈകീട്ട് അഞ്ചുമണിക്കാണ് വീട്ടില്‍ നിന്നുമിറങ്ങിയിരുന്നു. പക്ഷേ, ഷാര്‍ജ വ്യവസായമേഖലയായ സജയില്‍ എത്തിയതും ഗതാഗതക്കുരുക്ക് രൂക്ഷം.

ഏഴുമണിക്കുമുന്‍പ് വിമാനത്താവളത്തിലെത്താമെന്ന് കണക്കുകൂട്ടിയ സനില്‍ മാത്യു ഈ സമയവും സജയില്‍ കുടുങ്ങിക്കിടക്കുന്നു. കൃത്യം 7.30നു തന്നെ യാത്രക്കാര്‍ക്കുള്ള ചെക്ക്-ഇന്‍ കൗണ്ടര്‍ അടച്ചു. ഉടന്‍ ഷാര്‍ജ പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 999-ലേക്ക് സഹായത്തിനായി വിളിച്ചു.

സനില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട സ്ഥലം ചോദിച്ചറിഞ്ഞ പോലീസ് 15 മിനിറ്റുകൊണ്ട് സജയിലെത്തുകയും യാത്രാരേഖകള്‍ പരിശോധിച്ചശേഷം പോലീസ് വാഹനത്തിന്റെപിന്നാലെ വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതേസമയം, വിമാനത്താവളത്തില്‍ സനിലിനെയുംകാത്ത് മറ്റൊരു പോലീസുദ്യോഗസ്ഥന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

പോലീസിന്റെ സഹായത്തില്‍ രാത്രി 8.05-ന് സനില്‍ വിമാനത്താവളത്തിലെത്തിയെങ്കിലും ഇമിഗ്രേഷന്‍ കൗണ്ടറും അടച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശാനുസരണം ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കി സനില്‍ അതേ വിമാനത്തില്‍ നാട്ടില്‍പ്പോയി തിരിച്ചെത്തി. കഴിഞ്ഞ 10 വര്‍ഷമായി കുടുംബസമേതം അല്‍ഐനില്‍ താമസിക്കുകയാണ് സനില്‍ മാത്യു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (35 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (47 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (58 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (2 hours ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (3 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends