പ്രവാസി എഴുത്തുകാരുടെ സൃഷ്ടികള്‍ ജിസിസി തലത്തില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി
ജിസിസി തലത്തില്‍ പ്രവാസി എഴുത്തുകാരുടെ കവിതകള്‍ ഉള്‍പ്പെടുത്തി കവിതാ സമാഹാരം പ്രസിദ്ധീകരിക്കാന്‍ ബഹ്റൈന്‍ കേരളീയ സമാജം വായനശാല തീരുമാനിച്ചതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി എന്നിവര്‍ അറിയിച്ചു.
പുസ്തക വില്പനയില് കൂടി കിട്ടുന്ന പണം ഭവന നിര്‍മാണ പദ്ധതിയിലേക്ക് നല്‍കും. പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ ആയി ലൈബ്രേറിയന്‍ വിനയചന്ദ്രന് നായര്‍, കണ്‍വീനര്‍ ആയി അനില്‍ വെങ്കോട്, ജോയിന്റ് കണ്‍വീനര്‍മാരായി ദിലീഷ്കുമാര്‍, ആഷ്ലി കുര്യന് എന്നിവരടങ്ങുന്ന 15 അംഗ സമിതിക്കു രൂപം നല്കി. ഓഗസ്റ്റ് 10 സൃഷ്ടികള്‍ അയയ്ക്കേണ്ട അവസാന തീയതി.
https://www.facebook.com/Malayalivartha