Widgets Magazine
21
Nov / 2017
Tuesday

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു

13 JULY 2017 03:52 PM IST
മലയാളി വാര്‍ത്ത

വിദേശത്തു മരിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ വിവരം അറിയിക്കണമെന്ന അധികൃതരുടെ നിര്‍ദേശം ചോദ്യംചെയ്ത് അബുദാബി യൂണിവേഴ്‌സല്‍ ആശുപത്രി മാനേജ്‌മെന്റ് ഇന്ത്യയിലെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ നിര്‍ദേശം മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണു സുപ്രീം കോടതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് യൂണിവേഴ്‌സല്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഷെബീര്‍ നെല്ലിക്കോട് അറിയിച്ചു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ചശേഷം ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍ വിധി പറയാന്‍ മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു. 1954-ലെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് പൊതുജനാരോഗ്യ നിയമമനുസരിച്ചുള്ളതാണു നിര്‍ദേശമെന്നും നിയമവിധേയമാണിതെന്നുമാണ് ഹര്‍ജിയെ ചോദ്യംചെയ്ത കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ചു മൃതദേഹം അന്തസ്സോടെ സംസ്‌കരിക്കാനുള്ള അവകാശത്തിന് എതിരാണ് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസറുടെ നിര്‍ദേശമെന്നും ഹര്‍ജിയില്‍ പറയുന്നു. മൃതദേഹത്തോടുള്ള അനാദരവും സംസ്‌കരിക്കാനും മറ്റും കാലതാമസം നേരിടുന്നതും ഭരണഘടനയുടെ 21-ാം വകുപ്പിനെതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടിവരാറുണ്ട്. ആശുപത്രികളിലും മറ്റും മരിക്കുന്നവരുടെ ഭൗതികശരീരം ആദരവോടെ സംസ്‌കരിക്കാനും നാട്ടിലെത്തിക്കാനുമുള്ള ധാര്‍മിക പിന്തുണയാണ് ഈ ഹര്‍ജിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മാനുഷിക കടമയുടെ ഭാഗമാണിതെന്നും യൂണിവേഴ്‌സല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (9 minutes ago)

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (19 minutes ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (20 minutes ago)

സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ  (44 minutes ago)

ഭിക്ഷാടനം നടത്തി സമ്പാദിച്ച 2.5ലക്ഷം രൂപ സംഭാവന നല്‍കി വൃദ്ധ  (46 minutes ago)

ദുര്‍ഗാ ദേവിയെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ചിത്രം ഒഴിവാക്കിയത്; ഹൈക്കോടതി അത് അനുവദിച്ചില്ല  (1 hour ago)

പി.എസ്.സിക്കും ഫേസ് ബുക്ക് പേജ് ആരംഭിക്കാന്‍ തീരുമാനം  (1 hour ago)

ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ; മൊബൈലില്‍ ഭാര്യയും മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും, അന്യപുരുഷനും ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളും: ഞെട്ടലോടെ പോലീസ്  (1 hour ago)

കൗമാരക്കാർ തമ്മിൽ ഇണപിരിയാനാകാത്ത ബന്ധം; ഇതറിഞ്ഞ ഹുസൈൻ തന്റെ മകളെ ബന്ധുവീട്ടിലാക്കി; എന്നിട്ടും മകൾ കാട്ടിക്കൂട്ടിയതോ    (1 hour ago)

സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ചു; കടയുടമയേയും ഭാര്യയേയും പഞ്ഞിക്കിട്ട് യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും  (1 hour ago)

പറഞ്ഞതിലും കൂടുതല്‍ തുക കൊടുത്ത് പള്‍സര്‍ സുനിയെ സെറ്റിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം  (2 hours ago)

വിവാഹം കഴിഞ്ഞയുടന്‍ കല്യാണ വിശേഷം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് എട്ടിന്റെ പണി കിട്ടി  (2 hours ago)

കുറ്റപത്രത്തിന് മുമ്പേ ദിലീപ് സ്വതന്ത്രന്‍; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി  (2 hours ago)

ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതായി കണ്ടെത്തല്‍; ദുരന്തങ്ങള്‍ പെരുകുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഇതൊരു പ്രാങ്ക് വീഡിയോ അല്ല; വിവാഹാലോചനകൾ ക്ഷണിച്ച് നടൻ ആര്യ  (3 hours ago)

Malayali Vartha Recommends