എയര്‍ ഇന്ത്യ എക്സ്പ്രസ് ദോഹ-കൊച്ചി സര്‍വീസ് ഓഗസ്റ്റ് 15നു തുടങ്ങും
കൊച്ചിയില്‍നിന്ന് ദോഹയിലേക്കുളള സര്‍വീസ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഗസ്റ്റ് 15നു തുടങ്ങും. ആഴ്ചയില്‍ നേരിട്ടുള്ള മൂന്നു സര്‍വീസാണ് തുടങ്ങുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ ഇതു നാലു സര്‍വീസ് ആകും.
ആദ്യമായിട്ടാണു കൊച്ചിയില്‍നിന്നു ദോഹയിലേക്കു നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ച സാഹചര്യത്തിലാണിത്. തിരുവനന്തപരും-ദോഹ-കൊച്ചി-തിരുവനന്തപുരം സര്‍വീസ് ഓഗസ്റ്റ് 14 വരെയുണ്ടാകും.
ശേഷം സെപ്റ്റംബര്‍ 14 വരെ തിരുവനന്തപുരത്തുനിന്നു ദോഹയിലേക്കു നേരിട്ടുള്ള അധിക സര്‍വീസ് ഉണ്ടാകും. യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചി-അബുദാബി-കൊച്ചി അധിക സര്‍വീസ് സെപ്റ്റംബര്‍ 14 വരെ തുടരും. സൂറത്ത്-ദുബായ് സര്‍വീസ് രണ്ടു മാസത്തിനകം തുടങ്ങും.
https://www.facebook.com/Malayalivartha