എണ്ണമേഖലയില്‍ വിപണന സാധ്യത തേടി കുവൈത്ത്
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ എണ്ണമേഖലയില്‍ വിപണന സാധ്യത തേടി കുവൈത്ത്. ാജ്യങ്ങളില്‍ എണ്ണ സംസ്‌കരണ സംവിധാനം ഒരുക്കിയും മറ്റുമാകും കുവൈത്തിന്റെ ഇടപെടല്‍. ഇന്ത്യയ്ക്കു പുറമേ ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലാണു സാന്നിധ്യം ഉറപ്പിക്കുകയെന്നു കുവൈത്ത് പെട്രോളിയം ഇന്റര്‍നാഷനല്‍ സിഇഒ ബഖീത്ത് അല്‍ റഷീദി അറിയിച്ചു.
രാജ്യത്തെ നിലവില്‍ 31.5 ലക്ഷമുളള എണ്ണയുല്‍പാദനം 2040-ല്‍ പ്രതിദിനം 4.75 ദശലക്ഷം ബാരല്‍ ആക്കുന്നതിനാണാ പദ്ധിതിയിടുന്നത്. ഉല്‍പാദനശേഷി 2020-ല്‍ 40 ലക്ഷം ബാരലാകും. 2030-വരെ ഉല്‍പാദനം ഇതേതോതില്‍ തുടരും. 2040ല്‍ 4.75 ദശലക്ഷം എന്നതാണ് അന്തിമലക്ഷ്യം. ഏതുസാഹചര്യത്തിലും 2030 ഉല്‍പാദനം 40 ലക്ഷം ബാരലിനു മുകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം എട്ടുലക്ഷം ബാരല്‍ എണ്ണ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം രാജ്യത്തിനു പുറത്ത് കുവൈത്ത് ഒരുക്കിയിട്ടുണ്ട്. 2030-നുശേഷം അതു 13 ലക്ഷം ബാരലായി ഉയര്‍ത്തും. വിയറ്റ്‌നാമില്‍ രണ്ടുലക്ഷം ബാരല്‍ എണ്ണ സംസ്‌കരണശേഷിയുള്ള റിഫൈനറി നിര്‍മാണത്തിലാണ്. 2025നു ശേഷം സംസ്‌കരണശേഷി നാലുലക്ഷം ബാരലാക്കുന്നതു സംബന്ധിച്ചു പെട്രോവിയറ്റ്‌നാമുമായി പ്രാഥമിക കരാര്‍ ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha