താമസമുറിയിലെ പാകച വാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടർന്ന് പ്രവാസിയുവാവ് കെട്ടിടത്തിനു പുറത്തേക്ക് തെറിച്ചു
താമസമുറിയിലെ പാകച വാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടർന്ന് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ വന്‍ സ്ഫോടനം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കൊപ്പം താമസക്കാരനായ പ്രവാസി യുവാവ് കെട്ടിടത്തിനു പുറത്തേക്ക് തെറിച്ചു. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 10ല്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. യുവാവ് ചെറിയഅപകടകരമായ പരിക്കുകളൊന്നുമില്ലാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ശക്തമായ സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുനില കെട്ടിടം ഭാഗികമായി തകര്‍ന്നു. കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കാറുകളും കെട്ടിടാവശിഷ്ടങ്ങളില്‍പ്പെട്ട് തകർന്നു. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് അപകടമുണ്ടായത്.
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലിസ് എത്തി തിരച്ചിൽ നടത്തുമ്പോഴാണ് കെട്ടിടത്തിന്റെ തകര്‍ന്ന ചുവരുകൾക്കും ചിതറിത്തെറിച്ച കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിലായി ഏഷ്യക്കാരനായ യുവാവിനെ പരിക്കുകളോടെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ അല്‍ കുവൈത്തി ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗ്യാസ് സിലിണ്ടര്‍ സ്റ്റൗവുമായി ഘടിപ്പിച്ച പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് ഷാര്‍ജ പോലിസ് ഫോറന്‍സിക് ലാബറട്ടറി റിപ്പോർട്ടിൽ പറയുന്നു.
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒന്‍പത് കുടുംബങ്ങളായിരുന്നു കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇവരെ റെഡ് ക്രസന്റ് ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് തല്ക്കാലം മറ്റൊരിടത്ത് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha