Widgets Magazine
12
Dec / 2017
Tuesday

ജലവിനോദങ്ങളുടെ അനന്തസാധ്യതകളുമായി ‘സീ ദുബായ്’

06 OCTOBER 2017 12:47 PM IST
മലയാളി വാര്‍ത്ത

ഉല്ലാസങ്ങൾക്കും ആഡംബരങ്ങൾക്കും ദുബായിയിൽ പ്രിയമേറുന്നു. കടലിലും ജലാശയങ്ങളിലും വിനോദങ്ങൾക്കായി ‘സീ ദുബായ്’ എന്ന പേരിൽ ഒരു പദ്ധതി യാഥാർഥ്യമാകുന്നു. പദ്ധതിയിൽ ഫ്‌ളോട്ടിങ് റസ്‌റ്ററന്റുകൾ, റസ്‌റ്റ്ഹൗസുകൾ, ആധുനിക സൗകര്യങ്ങളുള്ള ഉല്ലാസബോട്ടുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിനോദസഞ്ചാരികളെ ജലവിനോദങ്ങളിലേക്ക് ആകർഷിക്കാനായിട്ടാണ് ദുബായ് മാരിടൈം സിറ്റി അതോറിറ്റിയുടെ (ഡിഎംസിഎ) പദ്ധതി ആർടിഎയുമായി ചേർന്നു വിപുലപ്പെടുത്തുന്നത്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി വിപുലീകരിക്കുക.

ബോട്ടുകളുടെ റജിസ്‌ട്രേഷൻ, ലൈസൻസ്, ബോട്ടുകളുടെ വേഗം, സുരക്ഷാ മാനദണ്ഡങ്ങൾ, ടൂറിസം മേഖലകൾ എന്നിവ സംബന്ധിച്ചു ഒരു രൂപരേഖയുണ്ടാക്കി ടൂറിസം മേഖലകളെ വാട്ടർബസ്, വാട്ടർടാക്‌സി ശൃംഖലകളുമായി ബന്ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ജലവിനോദങ്ങ മേഖലകളിലെ സാധ്യത കണക്കിലെടുത്തുകൊണ്ട് ഈ മേഖലയിൽ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും ഡിഎംസിഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അമിർ അലി പറഞ്ഞു. വിശാലമായ തീരദേശമുള്ളതിനാൽ എമിറേറ്റിന് ഇക്കാര്യത്തിൽ വൻ മുന്നേറ്റം നടത്താനാകും എന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇതുവഴി ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും അവസരമൊരുങ്ങും.

പരമ്പരാഗത അറിവുകളും വിശാലമായ തീരവും വൈവിധ്യമാർന്ന മൽസ്യ സമ്പത്തുമുള്ളതിനാൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സ്‌പോർട്‌സ് ഫിഷിങ് പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ജെറ്റ്‌സ്‌കീ, മീൻപിടിത്തം, കട്ടമരത്തിലുള്ള യാത്ര തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് രസകരമായ സമുദ്രയാത്രയുടെ സാധ്യതകൾ ബോധ്യപ്പെടുത്താനും ഇതുവഴി ലക്ഷ്യമിടുന്നു. ജലവിനോദങ്ങളുടെ അനന്തസാധ്യതകൾക്കായി നമുക്ക് ഈ പദ്ധതിയെ വരവേൽക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (23 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (35 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (46 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends