Widgets Magazine
13
Dec / 2017
Wednesday

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുന്ന പാഴ്‌സല്‍ സാധനങ്ങള്‍ക്കുള്ള ജിഎസ്ടി ഇളവ് 5000 രൂപ വരെ മാത്രം

08 OCTOBER 2017 04:08 PM IST
മലയാളി വാര്‍ത്ത

വിദേശത്ത് നിന്ന് നാട്ടിലേക്ക് പാഴ്‌സല്‍ അയയ്ക്കുന്ന സാധനങ്ങള്‍ക്കുള്ള ഐജിഎസ്ടി (ഇന്റഗ്രേറ്റഡ് ജിഎസ്ടി) ഇളവ് 5000 രൂപ വരെ മാത്രമായി നിശ്ചയിച്ചതു കൊറിയര്‍ മേഖലയ്ക്ക് വന്‍ തിരിച്ചടിയായി. ഐജിഎസ്ടി ചുമത്തിയതു വഴി കുത്തനെ ഇടിഞ്ഞ ബിസിനസ് തിരിച്ചു പിടിക്കാന്‍ ഇതു മതിയാകില്ല. കുറഞ്ഞ പരിധി 20,000 രൂപയെങ്കിലും ആക്കണമെന്ന ആവശ്യം തുടര്‍ന്നും ഉന്നയിക്കുമെന്ന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൊറിയര്‍ ആന്‍ഡ് കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു

ഈ വര്‍ഷം ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വന്നതോടെയാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പാഴ്‌സലായോ കൊറിയര്‍ ആയോ അയയ്ക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങള്‍ക്ക് ഐജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് അര കിലോ ഗ്രാം ഭാരമുള്ള സാധനങ്ങള്‍ക്ക് പോലും 41 ശതമാനം ഡ്യൂട്ടി അടയ്‌ക്കേണ്ടി വന്നു.

ഇതോടെ യുഎഇ അടക്കമുള്ള ഗള്‍ഫിലെ പാഴ്‌സല്‍, കൊറിയര്‍, ഡോര്‍ ടു ഡോര്‍ കാര്‍ഗോ സ്ഥാപനങ്ങളുടെ ബിസിനസ് കുത്തനെ കുറഞ്ഞു. പലരും പിടിച്ചുനില്‍ക്കാനാകാതെ സ്ഥാപനം പൂട്ടി. ഇതേ തുടര്‍ന്ന് അസോസിയേഷന്‍ യോഗം ചേര്‍ന്ന് അധികൃതര്‍ക്ക് നിവേദനം നല്‍കുകയായിരുന്നു. എന്നാല്‍, അയ്യായിരം രൂപയ്ക്ക് 15 കിലോ സാധനങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണകരമാകും. ഉപയോഗിച്ച സാധനങ്ങള്‍ അയയ്ക്കുമ്പോള്‍ കസ്റ്റംസ് നിയമം അത്ര കര്‍ശനമാക്കാറില്ല. ഇതിന്റെ മറവില്‍ പുത്തന്‍ ഉത്പന്നങ്ങള്‍ വന്‍തോതില്‍ കച്ചവടത്തിനായി ചിലര്‍ കൊണ്ടുപോകുന്നതാണ് പ്രശ്‌നം. താമസിയാതെ തന്നെ തങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ 20,000 രൂപയ്ക്കുള്ള സാധനങ്ങള്‍ക്ക് ഐജിഎസ്ടി ബാധമാകില്ലെന്ന നിയമം പ്രാബല്യത്തില്‍ വരുമെന്ന് തന്നെയാണ് കൊറിയര്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ സ്ഥാപനങ്ങളുടെ പ്രതീക്ഷ.

ഇലക്ട്രോണിക് ഡേറ്റാ ഇന്റഗ്രേഷന്‍ (ഇഡിഐ) ന്യൂഡല്‍ഹി കസ്റ്റംസ് നടപ്പിലാക്കിയതോടെ നാട്ടിലെ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ക്ലിയറന്‍സ് ഇനി 24 മണിക്കൂറിനകം പ്രാവര്‍ത്തികമാകും. ഈ മാസം ഒന്നു മുതലാണ് ഇഡിഐ പ്രാബല്യത്തില്‍ വന്നത്.

അതുവരെ മൂന്ന് മുതല്‍ നാല് ദിവസമെടുത്തായിരുന്നു വിദേശത്ത് നിന്നെത്തുന്ന പാര്‍സലുകള്‍ക്ക് നാട്ടിലെ പാര്‍സല്‍, കൊറിയര്‍, കാര്‍ഗോ സ്ഥാപനങ്ങള്‍ ക്ലിയറന്‍സ് നേടിയിരുന്നത്. പുതിയ നിയമം തങ്ങളുടെ ബിസിനസ് വീണ്ടും പച്ചപിടിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കൊറിയര്‍ ആന്‍ഡ് കാര്‍ഗോ അസോസിയേഷന്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....  (19 minutes ago)

കുറിഞ്ഞിപ്പൂക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ്  (47 minutes ago)

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...  (1 hour ago)

പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത  (1 hour ago)

ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ  (2 hours ago)

രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തും  (2 hours ago)

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി  (2 hours ago)

റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ  (3 hours ago)

വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന്‍ അനില്‍ തോമസ്  (3 hours ago)

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്  (3 hours ago)

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം  (4 hours ago)

പെന്‍ഷന്‍ പ്രായം കൂട്ടാൻ അനുവദിക്കില്ല; തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല  (4 hours ago)

ശക്തമായ വാക്‌പോരിനിടയിലും കൈ കൊടുത്ത് മോദിയും മൻമോഹനും  (5 hours ago)

പാർട്ടി പ്രതിസന്ധിയിൽ ;നിലപാടിലുറച്ച് വീരേന്ദ്രകുമാർ  (5 hours ago)

ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഇന്ത്യക്ക് കൂറ്റൻ സ്കോർ  (6 hours ago)

Malayali Vartha Recommends