Widgets Magazine
22
Nov / 2017
Wednesday

തിരുവനന്തപുരം ചെമ്പഴന്തി മനോജിനെ ചതിയില്‍പ്പെടുത്തി ദീപുവും ഭാര്യ ഐശ്വര്യയും; കിടപ്പാടം ജപ്തിയുടെ വക്കില്‍, 60 ലക്ഷം രൂപയുടെ കടക്കെണി

19 OCTOBER 2017 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി

രോഗിയുടെ രക്തസാമ്പിള്‍ മാറ്റിയെന്ന കേസില്‍ മലയാളി നഴ്‌സായ തൊടുപുഴ സ്വദേശി എബിന്‍ തോമസിന് അഞ്ചു വര്‍ഷം തടവും പിഴയും

താല്ക്കാലികമായി വാടാകക്ക് നല്കിയ ഫ്ലാറ്റിൽ പെൺവാണിഭം; ഏജന്റുമാർ മലയാളി പ്രവാസികളെ കുടുക്കുന്നു: വൈറലായി മലയാളി യുവാവിന്റെ അനുഭവ കുറിപ്പ്

ഒരു നിരപരാധി കൂടി കുവൈറ്റില്‍ ജയിലേക്ക്. രക്തസാമ്പിള്‍ മാറ്റിയ കേസില്‍ മലയാളി നഴ്സ് എബിന്‍ തോമസിന് തടവും പിഴയും. എബിന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള പ്രാര്‍ത്ഥനയില്‍ മലയാളി സമൂഹം.

രാമേട്ടന്‍ ജയിലിലായിട്ട് രണ്ട് വര്‍ഷമായി; മകളും മരുമകനും ജയിലായതോടെ തികച്ചും ഒറ്റപ്പെട്ടു; ജീവിക്കുന്നത് ആ പ്രതീക്ഷയാല്‍

സുഹൃത്തിന്റെ വാഗ്ദാനം വിശ്വസിച്ച് നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പഴം, പച്ചക്കറി കയറ്റുമതി കച്ചവടം തുടങ്ങാമെന്ന തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജിനെ എത്തിച്ചതാകട്ടെ ലക്ഷങ്ങളുടെ കടബാധ്യതയില്‍. 13 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ആകെ സമ്പാദ്യമായ കിടപ്പാടം എപ്പോള്‍ വേണമെങ്കിലും ബാങ്ക് ജപ്തി ചെയ്യാവുന്ന സ്ഥിതിയിലാണ്.

മസ്‌കത്തിലും നാട്ടിലുമായി ഏകദേശം 60 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് മനോജിന് ഇപ്പോഴുള്ളത്. ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് പുറത്തായ ഇദ്ദേഹത്തിന് പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശമായതിനാല്‍ നാട്ടില്‍ പോകാനും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഭര്‍ത്താവിനെ ചതിച്ച സുഹൃത്ത് ദീപുവും ഭാര്യ ഐശ്വര്യയും അടക്കമുള്ളവര്‍ക്കെതിരെ മനോജിന്റെ ഭാര്യ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കയറ്റുമതി ബിസിനസ് തുടങ്ങാന്‍ അമ്പതു ലക്ഷം രൂപ ചെലവു വരുമെന്നാണ് ദീപു മനോജിനോട് പറഞ്ഞത്. വായ്പയ്ക്ക് ബാങ്കിനെ സമീപിച്ചെങ്കിലും മുമ്പ് ഭവനവായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയിരുന്നതിനാല്‍ മനോജിന് വായ്പ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വീടും സ്ഥലവും ദുബൈയില്‍ ജോലി ചെയ്യുന്ന ഐശ്വര്യയുടെ പേരില്‍ എഴുതിക്കൊടുത്തു. തുടര്‍ന്ന് ഈ കരാര്‍ കാട്ടി ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 2014 നവംബറില്‍ 48 ലക്ഷം രൂപയുടെ പര്‍ച്ചേഴ്‌സ് വായ്പയെടുക്കുകയായിരുന്നു. ബാങ്ക് വായ്പ അടച്ചുതീര്‍ന്നാല്‍ സ്ഥലം തിരിച്ച് എഴുതി നല്‍കാമെന്നായിരുന്നു ഇവര്‍ തമ്മിലെ ധാരണ. മനോജ് ഈ സമയം പഴം, പച്ചക്കറി വിപണനം ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ഇതിനിടെ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് ഒമാനിലെത്തിയ ദീപു ഉള്ളി ഇറക്കുമതി ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് മനോജിന്റെ സ്‌പോണ്‍സറെ കൊണ്ട് ആറായിരം റിയാല്‍ (ഏകദേശം പത്തുലക്ഷം രൂപയോളം) തിരുവനന്തപുരത്തെ കയറ്റുമതിക്കാര്‍ക്കു അയച്ചു കൊടുപ്പിക്കുകയും ചെയ്തു. ഇത് കബളിപ്പിക്കലാണെന്ന് ബോധ്യമായതോടെ മനോജിനെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു.

പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാനും സ്‌പോണ്‍സര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാട്ടിലെ ബാങ്കില്‍ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞമാസം ജപ്തി നോട്ടീസും വന്നിരിക്കുകയാണ്. ദീപുവും ഭാര്യയും കുറച്ചുനാള്‍ മസ്‌കത്തില്‍ താമസിച്ചതിന്റെ ഫ്‌ലാറ്റ് വാടക, റന്റ് എ കാര്‍ വാടക തുടങ്ങിയ ഇനങ്ങളില്‍ രണ്ടായിരത്തിലധികം റിയാലിന്റെ ബാധ്യതയും തന്റെ തലയിലായതായി മനോജ് പറയുന്നു.

ചെറിയ ജോലികള്‍ ചെയ്ത് ഈ ബാധ്യത കുറെയൊക്കെ മനോജ് വീട്ടി. നിയമ നടപടികള്‍ക്കായി നാട്ടില്‍ പോകണമെന്ന ആഗ്രഹത്തിന് പാസ്‌പോര്‍ട്ട് ഇല്ലാത്തതു കുരുക്കാകുന്നതിന്റെ വേദനയിലാണ് ഈ യുവാവ്.
സുമനസ്സുകളായ കുറച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ മസ്‌കത്തില്‍ കഴിയുന്ന മനോജ് തന്നെ ഇരുട്ടില്‍നിന്ന് കരകയറ്റാന്‍ കേരളസര്‍ക്കാറും ഇന്ത്യന്‍ എംബസിയും ഇടപെടുമെന്ന പ്രതീക്ഷയാണ് ആകെയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ  (24 minutes ago)

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ  (45 minutes ago)

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു  (47 minutes ago)

നടിയെ ആക്രമിച്ച കേസ്; നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു മാസാണ് കോടതി കയറുന്നത്  (1 hour ago)

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്  (1 hour ago)

പുകവലിക്കുന്ന അച്ഛനോട് അരുതെന്ന് കണ്ണുകളിലൂടെ അഭ്യര്‍ത്ഥിക്കുന്ന ആ ദുഃഖ പുത്രി ഇവിടെയാണ്...  (2 hours ago)

ഇന്ത്യൻ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന ലോകസുന്ദരിമാരുടെ മത്സരഫലം നിശ്ചയിച്ച ആ ഉത്തരങ്ങൾ...  (2 hours ago)

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി  (2 hours ago)

പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു; ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുയരുമ്പോൾ തുറന്നു പറച്ചിലുമായി ദീപിക  (2 hours ago)

ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് ത  (2 hours ago)

സിനിമാക്കാര്‍ കൂട്ടത്തോടെ കോടതി കയറും; സിനിമയില്‍ നിന്ന് 50 സാക്ഷികള്‍, താരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടും  (3 hours ago)

ഒടുവിൽ സെന്റിമെൻറ്സ് വർക്ക് ചെയ്താലോ? മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത് ദിലീപിനെ രക്ഷിക്കാനോ?  (3 hours ago)

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല  (3 hours ago)

ബി.ജെ.പി കൗണ്‍സിലര്‍മാരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ. പ്രശാന്തിനെതിരെ കേസ്  (3 hours ago)

അക്സര്‍ 2വിൽ മസാല ചേര്‍ക്കാനായി നിര്‍മാതാക്കള്‍ എന്നെ ഉപയോഗിച്ചു; ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി കൂട്ടി; എല്ലാ സീനിലും ഞാന്‍ അല്‍പവസ്ത്രധാരിണിയായി; സറീന്‍ ഖാൻ  (3 hours ago)

Malayali Vartha Recommends
ഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News