Widgets Magazine
21
Nov / 2017
Tuesday

എല്ലാമുണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന രാജകുമാരന്റെ ഇങ്ങനെയൊക്കെയാണ്

12 NOVEMBER 2017 10:05 AM IST
മലയാളി വാര്‍ത്ത

സൗദി രാജകുമാര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ജയിലിനകത്തായ രാജകുമാരനാണ് അല്‍വലീദ് ബിന്‍ തലാല്‍. ഏതാനും ദിവസങ്ങള്‍ക്കു മുമ്പുവരെ പശ്ചിമേഷ്യയിലെ ഏറ്റവും ധനാഢ്യനായ രാജകുമാരനായിരുന്നു അല്‍വലീദ്. സുന്ദരികളുമൊത്തുള്ള അദ്ദേഹത്തിന്റെ കറക്കവും ഏറെ പേരുകേട്ടിരുന്നു.

ഇപ്പോള്‍ നിലത്ത് കമ്പിളിപ്പുതപ്പ് വിരിച്ച് പരമ ദരിദ്രനായി കിടക്കുന്നു. അഴിമതിക്കാരെയും സ്വജനപക്ഷപാതികളെയും പിടികൂടാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അല്‍വലീദ് മാളികപ്പുറത്തുനിന്ന് താഴേക്കിറങ്ങിയത്. അല്‍വലീദിന്റെ പേരിലുള്ള കുറ്റങ്ങളെന്തൊക്കെയെന്ന് വ്യക്തമല്ലെങ്കിലും അദ്ദേഹം ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

അമേരിക്കയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകനായിരുന്നു അല്‍വലീദ്. കുമിഞ്ഞുകൂടിയ പണത്തിന് നടുവിലായിരുന്നു ജീവിതം. കടലില്‍ യാത്ര ചെയ്യാന്‍ സൂപ്പര്‍ യാട്ടുകളും ആകാശത്തുകൂടി പറക്കാന്‍ മണിമന്ദിരങ്ങള്‍ പോലുള്ള വിമാനങ്ങളും. ലോകത്തെമ്പാടും സ്വകാര്യസ്വത്തുക്കള്‍, പരിചാരകര്‍. ആഡംബരപൂര്‍ണമായ ജീവിതമായിരുന്നു ഈ 62കാരന്റേത്. എന്നാല്‍ എല്ലാം ഒരുനിമിഷംകൊണ്ട് അവസാനിച്ചുവെന്നുമാത്രം.

സൗദി അറേബ്യ സ്ഥാപകനായ അബ്ദുളസീസ് ഇബ്ന്‍ സൗദിന്റെ പേരക്കുട്ടിയാണ് അല്‍വലീദ്. ഒരുഘട്ടത്തില്‍ സൗദിയിലെ അടുത്ത രാജാവാകുമോ എന്നുപോലും ലോകം കരുതിയിരുന്നത്ര കരുത്തുറ്റ വ്യക്തിത്വത്തിനുടമ. എന്നാല്‍, കൊട്ടാരരാഷ്ട്രീയത്തിനപ്പുറത്ത് സമ്പത്തിന്റെ മേഖലയിലായിരുന്നു അല്‍വലീദിന് താത്പര്യം. ലോകത്തെ മുന്‍നിരക്കമ്പനികളിലൊക്കെ വന്‍തോതിലുള്ള നിക്ഷേപമാണ് അല്‍വലീദിനുണ്ടായിരുന്നത്. ട്വിറ്ററിലും ആപ്പിളിലും തുടങ്ങി വലിയ വലിയ കമ്പനികളില്‍ അല്‍വലീദിന് നിക്ഷേപമുണ്ടായിരുന്നു. മര്‍ഡോക്ക് കുടുംബം കഴിഞ്ഞാല്‍ അത്തരത്തിലുള്ള നിക്ഷേപകനും അല്‍വലീദായിരുന്നു.

റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വീട്ടുതടങ്കലിലാണ് അല്‍വലീദിപ്പോള്‍. ഞായറാഴ്ച രാത്രി അപ്രതീക്ഷിതമായാണ് അറസ്റ്റുണ്ടായത്. മുന്‍ മന്ത്രിമാരും രാജകുടുംബാംഗങ്ങളുമുള്‍പ്പെടെ വന്‍തോക്കുകള്‍ പിടിയിലായപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കിയത് അല്‍വലീദിന്റെ അറസ്റ്റിലേക്കായിരുന്നു. കാരണം, അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഓരോ രാജ്യത്തും സുപരിചിതനായിരുന്ന വ്യക്തിത്വം അദ്ദേഹത്തിന്റേതായിരുന്നു. സൗദി ഭരണകൂടവുമായി ഉടക്കിപ്പിരിഞ്ഞയാളാണ് അല്‍വലീദിന്റെ പിതാവ് തലാല്‍ ബിന്‍ അബ്ദുലസീസ്. 

ഭരണപരിഷ്‌കാരങ്ങളും പുരോഗമനചിന്താഗതിയും വേണമെന്ന് ശാഠ്യം പിടിച്ച തലാലിന് ഒടുവില്‍ സൗദി വിട്ടുപോകേണ്ടിവന്നു. എന്നാല്‍, ഫ്രീ പ്രിന്‍സസ് മൂവ്‌മെന്റ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്ത അലാല്‍, പിന്നീട് ഭരണകൂടവുമായി രമ്യതയിലെത്തുകയും നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു. എന്നാല്‍, സൗദി ഭരണകൂടവുമായി ഇടയാതെ തന്റെ വ്യവസായ സാമ്രാജ്യം വലുതാക്കുകയായിരുന്നു അല്‍വലീദ് ചെയ്തത്.

കാലിഫോര്‍ണിയയിലെ മന്‍ലോ കോളേജില്‍നിന്ന് ബിരുദം നേടിയശേഷം 30ആം വയസ്സില്‍ അദ്ദേഹം വ്യവസായലോകത്തേക്കിറങ്ങി. പിതാവ് നല്‍കിയ 30,000 ഡോളറായിരുന്നു മൂലധനം. അതൊരുവര്‍ഷംകൊണ്ട് നഷ്ടമായെങ്കിലും അല്‍വലീദ് പിന്മാറിയില്ല. പിന്നീട് ലഭിച്ച വീട് ഈട് നല്‍കി വായ്പയെടുത്താണ് അല്‍വലീദ് ബിസിനസ് തുടങ്ങുന്നത്. ആ വളര്‍ച്ച ലോകം കീഴടക്കുന്ന നിലയിലേക്ക് കുതിച്ചു. ഫോബ്‌സിന്റെ കണക്കനുസരിച്ച് അല്‍വലീദിന്റെ ആസസ്തി 1600 കോടി ഡോളറാണ്.


അല്‍വലീദിന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോള്‍ഡിങ് കമ്പനിക്ക് നിക്ഷേപമില്ലാത്ത വന്‍കിട സംരംഭങ്ങള്‍ ലോകത്ത് ചുരുക്കമാണ്. ലിഫ്റ്റ്, ട്വിറ്റര്‍, സിറ്റിഗ്രൂപ്പ് ആന്‍ഡ് ഫോര്‍ സീസണ്‍സ് ഹോട്ടല്‍സ് തുടങ്ങി എണ്ണമറ്റ സ്ഥാപനങ്ങള്‍. സൗദിക്ക് പുറത്തും ഒട്ടേറെ റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങള്‍ കിങ്ഡം ഹോള്‍ഡിങ്ങിനുണ്ട്. 2008ല്‍ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലകടപ്പെട്ടപ്പോല്‍, ജിദ്ദയില്‍ ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം നിര്‍മ്മിച്ചുനല്‍കാമെന്ന വാഗ്ദാനമാണ് അന്നത്തെ രാജാവ് അബ്ദുള്ളയ്ക്ക് അല്‍വലീദ് നല്‍കിയത്. അത്രയ്ക്കും തകരാത്ത സമ്പദ്‌സമൃദ്ധിയായിരുന്നു അദ്ദേഹത്തിന്റേത്.

അറേബ്യയിലെ വാരന്‍ ബുഫെയെന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹത്തിന് അത്ര സുഖകരമായ ബന്ധമായിരുന്നില്ല. 1991ല്‍ ഒരു സൂപ്പര്‍യാട്ട് വാങ്ങുന്നതുമുതല്‍ തുടങ്ങുന്ന ബന്ധം പിന്നീട് പലതവണ അടുക്കുകയും അകലുകയും ചെയ്തു. ട്രംപില്‍നിന്ന് 20 ദശലക്ഷം ഡോളര്‍ നല്‍കിയാണ് അല്‍വലീദ് സൂപ്പര്‍യാട്ട് വാങ്ങിയത്. ട്രംപുമായി ട്വിറ്ററിലൂടെ വാദപ്രതിവാദം നടത്തിയതിലൂടെയും അല്‍വലീദ് ശ്രദ്ധ നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് ഓഫീസറുടെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ട് ഇടി വാങ്ങിക്കാന്‍ മുന്നിട്ടിറങ്ങിയ യുവാക്കള്‍ക്ക് പണി കിട്ടി  (19 minutes ago)

സൊഹ്‌റാബുദ്ദീന്‍ കേസിലെ ജഡ്ജിക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. വാർത്തയിൽ ഞെട്ടി ഇന്ത്യ.  (39 minutes ago)

 സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു  (53 minutes ago)

പത്മാവതിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിൽ ദീപികയുടെ ചുട്ടമറുപടി ; മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി  (2 hours ago)

അവര്‍ എന്നെ അല്‍പവസ്ത്രധാരിണിയാക്കി, ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടി; അക്സര്‍ 2 നായികയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബോളിവുഡ്  (3 hours ago)

"ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണം" ;സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ മുഖ്യനെതിരെ കാനം രാജേന്ദ്രന്റെ ഒളിയമ്പ്  (4 hours ago)

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാൻ പ്രോ​സി​ക്യൂ​ഷന്റെ നിർണ്ണയാക നീക്കം ; തീരുമാനം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ചയിൽ  (4 hours ago)

"സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല " ;ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള  (5 hours ago)

മുത്തലാഖ് വിഷയം വീണ്ടും ചർച്ചയാകുന്നു : ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും  (5 hours ago)

ജിഷ്ണു പ്രണോയി കേസിൽ സിബിഐക്കും സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം  (5 hours ago)

മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും അരിഞ്ഞുതള്ളും; ഭീഷണിയുമായി ബിജെപി എംപി നിത്യാനന്ദ റായി രംഗത്ത്  (6 hours ago)

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (6 hours ago)

ഹ​രി​യാ​നപോലീസ് പ്രതിയാക്കിയ നിരപരാധിക്ക് സി​ബി​ഐയുടെ ക്ലി​ൻ​ചി​റ്റ് ; റ​യാ​ൻ സ്കൂ​ൾ കൊ​ല​പാ​ത​കത്തിൽ ബ​സ് ക​ണ്ട​ക്ട​ർ​ അ​ശോ​ക് കു​മാ​റി​ന് ജാ​മ്യം  (6 hours ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (7 hours ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (7 hours ago)

Malayali Vartha Recommends