നിങ്ങള്‍ പ്രവാസിയാണോ, പ്രവാസികള്‍ നാട്ടില്‍ തുടങ്ങേണ്ട ബാങ്ക് അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് അറിയേണ്ടേ...
പ്രവാസികള്‍ നാട്ടില്‍ തുടങ്ങേണ്ട ബാങ്ക് അക്കൗണ്ടുകള്‍ ഏതൊക്കെ?? വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്സ് അക്കൗണ്ടിനെ താഴെ പറയുന്ന അക്കൗണ്ടുകളിലേതെങ്കിലും ആക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്.
പ്രവാസികളായ എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ഇന്ത്യയില്‍ തുടങ്ങാവുന്നതും ഇന്ത്യന്‍ രൂപയില്‍ നിലനിര്‍ത്താവുന്നതുമായ അടിസ്ഥാന സേവിംഗ്സ് സ്ഥിരനിക്ഷേപങ്ങളാണ് എന്‍ആര്‍ഇ അക്കൗണ്ടുകള്‍. ലോകത്തെവിടെ നിന്നും എന്‍ആര്‍ഒ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം. സൗജന്യമായി പണം കൈമാറാവുന്നതുമാണ്. എന്‍ആര്‍ഒ അക്കൗണ്ടിലെ മിനിമം ബാലന്‍സ് 10000 രൂപ മാത്രമാണ്. ഈ തുക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതാണ്.
വിദേശത്തേയ്ക്ക് താമസം മാറ്റുന്നതിന് മുമ്പായി ഇന്ത്യയില്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ നോണ്‍ റസിഡന്റ് ഓര്‍ഡിനറി അഥവാ എന്ആ!ര്‍ഒ അക്കൗണ്ടുകളായി മാറ്റണം. സേവിം?ഗ്സ് അക്കൗണ്ടായും സ്ഥിരനിക്ഷേപമായും തുടങ്ങാവുന്ന എന്ആ!ര്‍ഒ അക്കൗണ്ടുകളും ഇന്ത്യന്‍ രൂപയിലാണ് നിലനിര്‍ത്തുന്നത്.
എഫ്സിഎന്‍ആര്‍ എന്ന ഫോറിന് കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ടുകള്‍ വിദേശ കറന്‍സികളില്‍ തുടങ്ങാവുന്ന സ്ഥിരനിക്ഷേപങ്ങളാണ്. വിദേശത്ത് നിന്ന് നേടിയ പണമാണ് അക്കൗണ്ടില്‍ സ്വീകരിക്കുക. നിക്ഷേപ തുകയ്ക്കും പലിശയ്ക്കും ആദായ നികുതി നല്‍കേണ്ടതില്ല. ഇന്ത്യയില്‍ തിരിച്ചു വന്ന് താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ വിദേശത്തെ സമ്പാദ്യം വിദേശ നാണയമായി തന്നെ സൂക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha