Widgets Magazine
20
Feb / 2018
Tuesday

താല്ക്കാലികമായി വാടാകക്ക് നല്കിയ ഫ്ലാറ്റിൽ പെൺവാണിഭം; ഏജന്റുമാർ മലയാളി പ്രവാസികളെ കുടുക്കുന്നു: വൈറലായി മലയാളി യുവാവിന്റെ അനുഭവ കുറിപ്പ്

22 NOVEMBER 2017 09:53 AM IST
മലയാളി വാര്‍ത്ത

ഗൾഫിൽ കുടുമ്പമായി താമസിച്ചുകൊണ്ടിരുന്ന യുവാവ് അവർ തല്ക്കാലം നാട്ടിലേക്ക് പോയപ്പോൾ ഫ്ലാറ്റ് മൂന്ന് മാസത്തേക്ക് മറ്റൊരാൾക്ക് വാടകക്ക് നല്കുന്നതിനെ പറ്റി ചിന്തിച്ചത്. ഒരു വെബ്സൈറ്റിൽ പരസ്യം നല്കി. ഇതുമായി ബന്ധപ്പെട്ട് പല കോളുകളും വന്നു. കൂട്ടത്തിൽ ഒരാൾ മറ്റുള്ളവർ പറഞ്ഞതിനേക്കാൾ കൂടുതൽ തുക വാടകയായി നല്കാമെന്ന് പറഞ്ഞു. പരസ്പരം കണ്ട് ഒരു മാസത്തെ വാടക മുൻകൂറായി നല്കിക്കൊണ്ട് ധാരണയിൽ എത്തുകയും ചെയ്തു. അയാൾ ആ ഫ്ലാറ്റിൽ ഫാമിലിയായി താമസം ആരംഭിക്കുകയും ചെയ്തു. ജോലിസംബന്ധമായ തിരക്കുകളും മറ്റും കാരണം ഒരു മാസം കഴിഞ്ഞപ്പോൾ തൊട്ടടുത്തുള്ള ഗ്രോസറിയിൽ ജോലി ചെയ്യുന്ന ഒരു പരിചയക്കാരന്റെ ഫോണാണ്‌ ആ യുവാവിനെ ഞെട്ടിച്ചത്.

താല്ക്കാലികമായി താൻ വാടാകക്ക് നല്കിയ ഫ്ലാറ്റിൽ പെൺവാണിഭമാണ്‌ നടക്കുന്നത് എന്ന് സുഹൃത്ത് വ്യക്തമാക്കി. ദിവസത്തിൽ ഒന്നോ രണ്ടോ കസ്റ്റമേഴ്സ് മാത്രമാണ്‌ അവിടെ എത്തുന്നത് എന്നതിനാൽ പുറത്തുള്ളവർക്ക് സംശയവും തോന്നിയിരുന്നില്ല. പോലീസിൽ പരാതിപ്പെട്ടാൽ തനിക്കും പ്രശ്നമാകും എന്നതിനാൽ അയാൾ വാടകക്കാരനെ വിളിച്ച് ഫ്ലാറ്റ് ഒഴിയുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ ഗൾഫ് രാജ്യങ്ങളിൽ മലയാളി പെൺവാണിഭ സംഘങ്ങൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ ഈ യുവാവിനെ പോലെ സാധാരണക്കാരായ മലയാളികൾ ഇത്തരക്കാരുടെ വലയിൽ കുടുങ്ങുവാനുള്ള സാധ്യത കൂടിവരികയാണ്‌.

സുരക്ഷിതമായി തങ്ങളുടെ മാംസ വ്യാപാരം നടത്തുവാൻ പല മാർഗങ്ങൾ പെൺവാണിഭ സംഘങ്ങൾ സ്വീകരിക്കും. അതിലൊന്നാണ്‌ ഷെയറിംഗ് ഫ്ലാറ്റുകൾ. വലിയ വാടക താങ്ങാനാകാത്തതിനാൽ ഫാമിലികൾ തങ്ങളുടെ ഫ്ലാറ്റിന്റെ ഒരു ഭാഗമോ മുറിയോ മറ്റാർക്കെങ്കിലും വാടകക്ക് നല്കുന്നു. ചിലർ കുടുമ്പത്തെ നാട്ടിൽ അയച്ചാലും പുതിയ ഒരു ഫ്ലാറ്റ് എടുക്കുമ്പോൾ ഉണ്ടാകുന്ന അധിക ചിലവ് കണക്കാക്കിക്കൊണ്ട് കയ്യിലുള്ള ഫ്ലാറ്റ് ഒഴിവാക്കിയിട്ടുണ്ടാകില്ല. ഇത്തരക്കാരും അത് തല്ക്കാലത്തേക്ക് ആർക്കെങ്കിലും വാടകക്ക് നല്കുന്നു.

പെൺവാണിഭ സംഘങ്ങളെ സംബന്ധിച്ച് ഇത്തരം ഇടങ്ങൾ സുരക്ഷിതമാണ്‌. കൂടിയ വാടക നല്കിയായാലും ഇത്തരം ഇടങ്ങളിൽ താവളം ഉറപ്പിക്കുന്നു. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന ഉടമയെ സമീപിച്ച് അവർ താമസം ആരംഭിക്കുന്നു. പലപ്പോഴും ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന ഫ്ലാറ്റുകൾ ആകും ഇത്തരക്കാർ നോട്ടമിടുക. ഭർത്താവിനു ജോലി സെയിൽസിലാണ്‌ അതിനാൽ കൃത്യ സമയത്തിനു ഓഫീസിൽ പോകേണ്ടതില്ല എന്നെല്ലാമുള്ള സൂത്രങ്ങൾ ഇവർ പ്രയോഗിക്കും. നാട്ടിൽ നിന്നും എത്തിയ “ഭാര്യയെ”കാണുവാൻ ബന്ധുക്കൾ എന്ന രീതിയിലായിരിക്കും കസ്റ്റമേഴ്സ് എത്തുക. സ്വാഭാവികമായും ചുറ്റുപാടുള്ളവർ കൂടുതൽ ശ്രദ്ധിക്കുകയും ഇല്ല.

രേഖകളിൽ ആരുടെ പേരാണോ ഉള്ളത് അവർക്ക് ആ ഫ്ലാറ്റിൽ നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയുവാൻ കഴിയില്ല. ഫ്ലാറ്റിൽ പാർട്ടീഷൻ നടത്തിയോ അല്ലാതെയോ ഒന്നിലധികം കുടുമ്പങ്ങൾ“ ഷെയറിംഗ്” ആയി താമസിക്കുന്നത് പല ഗൾഫ് രാജ്യങ്ങളിലും അനധികൃതമായാണ്‌ കണക്കാക്കുന്നത്. അതോടൊപ്പം അനാശാസ്യം കൂടെ നടന്നാൽ കർശനമായ നിയമനടപടികൾ അഭിമുഖീകരിക്കേണ്ടിവരും. അതിനാൽ പ്രവാസി മലയാളികൾ ഇത്തരം കാര്യങ്ങളിൽ വലിയ ജാഗ്രത പുലർത്തുവാൻ ശ്രദ്ധിക്കുക.

ടൂറിസ്റ്റ് വിസയിൽ രണ്ടും മൂന്നും മാസം മലയാളി യുവതികൾ ഗൾഫ് രാജ്യങ്ങളിൽ ചെന്ന് അനധികൃത മസാജ് സെന്ററുകളിലും അനാശാസ്യ കേന്ദ്രങ്ങളിലും ജോലിയെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌. നേരത്തെ അതീവ രഹസ്യമായാണ്‌ പെൺവാണിഭ സംഘങ്ങൾ പ്രവർത്തിച്ചിരുന്നതെങ്കിൽ മസാജ് സെന്ററുകളുടെ മറവിലും പ്രവർത്തിക്കുന്നുണ്ട്. യു.എ.ഇയിൽ മസാജ് സെന്ററുകൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌.

ഇത്തരം സെന്ററുകൾ ആരംഭിക്കുന്നതിനു കർശനമായ നിയമങ്ങൾ ഉണ്ടെങ്കിലും പലതും അനധികൃതമായാണ്‌ പ്രവർത്തിക്കുന്നത്. അധ്കൃത മസാജ് സെന്ററുകളിൽ ബോർഡും ലൈസൻസും ഒപ്പം അവരുടെ കാർഡുകളിൽ കെട്ടിടത്തിന്റെയും സ്ഥാപന്ത്തിന്റെയും പേരും ടെലിഫോൺ നമ്പറും ലൊക്കേഷനും കൃത്യമായി രേഖപ്പെടുത്താറുണ്ട്. എന്നാൽ അനധികൃത സ്താപങ്ങളുടെ കാർഡുകളിൽ ഇതൊന്നും ഉണ്ടാകില്ല. ഇത്തരക്കാർ വിതരണം ചെയ്യുനൻ കാർഡുകളിൽ ടെലിഫോൺ നമ്പർ മാത്രമാകും ഉണ്ടാകുക.

മസാജ് പാർളറുകളുടെ മേഖലയിൽ ചൈനീസ് കുത്തകയായിരുന്നു. കൊറിയ, തായ്‌ലന്റ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഫിലിപ്പിൻസ്, മൊറോക്കോ, റാഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മസാജ് സെന്ററുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ മലയാളി യുവതികൾ മസാജ് ചെയ്യുന്ന കേന്ദ്രങ്ങളും വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്. പൊതുവിൽ മലയാളിയുവതികളുടെ സേവനത്തിനു ചാർജ്ജ് കൂടുതലാണ്‌. പലരും വിതരണം ചെയ്യുന്ന കാർഡുകളിൽ പ്രത്യേകം ഇത് എഴുതിയിട്ടുമുണ്ട്. സോളാർ, കേരള മസാജ്, മലബാർ മസാജ്, തുടങ്ങി അടുത്തിടെ കോട്ടക്കൽ എന്ന പേരിൽ പോലും മസാജ് സെന്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലപ്പൊഴും അധികൃതമേത് അനധികൃതമേത് എന്ന് ഉപഭോക്താക്കൾക്ക് തിരിച്ചറിയുവാൻ പ്രയാസമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ചേയിഞ്ചിന് കാറില്‍ ലൈംഗിക ബന്ധം... അവസാനം സംഭവിച്ചത്?  (1 hour ago)

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (1 hour ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (2 hours ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (3 hours ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (3 hours ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (4 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (4 hours ago)

യു പി എസ് സി ഒഴിവുകൾ  (4 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (5 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (5 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (5 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (5 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (6 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (6 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (6 hours ago)

Malayali Vartha Recommends