Widgets Magazine
12
Dec / 2017
Tuesday

രാമചന്ദ്രനെ കുടുക്കിയതാര്, പാവപ്പെട്ട രാമചന്ദ്രനെ ജയിലിലാക്കിയതിന് പിന്നില്‍ രണ്ട് പ്രമുഖ പ്രവാസി വ്യാവസായികളെന്ന് റിപ്പോര്‍ട്ടുകള്‍, രാമചന്ദ്രന്റെ ബിസിനസിലെ അമ്പരപ്പിക്കുന്ന വളര്‍ച്ച ചിലര്‍ക്ക് ഇഷ്ടമായില്ല,രാമചന്ദ്രന്റെ ബിസിനസ് പൊളിഞ്ഞ് കാണാന്‍ ചില പ്രമുഖ പ്രവാസി വ്യാവസായികള്‍ ആഗ്രഹിച്ചിരുന്നുവെന്ന് സൂചന

07 DECEMBER 2017 07:37 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ആല്‍ബര്‍ട്ടിന്റെ മൃതദേഹം കണ്ടെത്തി, എഴുദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടുകിട്ടിയത്

ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസുകാരിയെ ദത്തെടുത്ത് ഷെറിനാക്കി മാറ്റിയതിന് പിന്നിലെ രഹസ്യം പൊളിച്ചടുക്കി അന്വേഷണ സംഘം

പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്... പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

യുകെ പ്രവാസികളെ സങ്കടത്തിലാക്കി ജെറ്റ്‌സി യാത്രയായി... ജെറ്റ്‌സി വര്‍ഷങ്ങളായി ക്യാന്‍സറിനോട് പോരാടി, അസുഖം കൂടിയപ്പോഴും നിറഞ്ഞ ചിരിയോടെ ദിവസങ്ങള്‍ തള്ളിനീക്കി... ജെറ്റ്‌സിയ്ക്ക് അവസാന ആഗ്രഹം നിറവേറ്റാനായില്ല

വളര്‍ത്തമ്മയുടെ ലാപ്‌ടോപ്പ് തുറന്ന പയ്യന്‍ അമ്പരന്നു; വള്ളി പുള്ളി വിടാതെ എല്ലാം അമ്മയെ അറിയിച്ചു; അവസാനം സംഭവിച്ചത്... 

ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനുമായി വന്ന അറ്റ്‌ലസ് ജ്യൂവലറിയുട ഉടമ രാമചന്ദ്രന്റെ ജയില്‍വാസം തുടരുമെന്നാണ് സൂചന.സാധു മനുഷ്യനായ രാമചന്ദ്രനെ ചില പ്രമുഖര്‍ ചേര്‍ന്ന് കുടുക്കുകയായിരുന്നുവെന്നാണ് സൂചന.രാമചന്ദ്രനെയും കുടുംബത്തെയും കുടുക്കാന്‍ കളിച്ചിതിന് പിന്നില്‍ ചില പ്രമുഖ വ്യാവസായികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രാമചന്ദ്രന്റെ കുടുംബത്തെ രക്ഷിക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഒമാനിലുള്ള ഹോസ്പിറ്റലുകള്‍ വില്‍ക്കുകയായിരുന്നു മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ നല്ല രീതിയില്‍ നടക്കുന്നതാണെങ്കിലും ഈ ആശുപത്രകള്‍ വിറ്റുപോകില്ല എന്നാണ് സൂചന. നേരത്തെ ഇത് ബി ആര്‍ ഷെട്ടി ഏറ്റെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ മലായാളികളായ രണ്ട് വ്യവസായികളുടെ ഇടപടലിലൂടെ ഈ കച്ചവടം നടന്നില്ലെന്നാണ് സൂചന. ഈ സാഹചര്യമാണ് അനിശ്ചിമായ ജയില്‍ വാസം അറ്റ്‌ലസ് രാമചന്ദ്രന് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ 1000 കോടിയുടെ കടബാധ്യത വീട്ടാന്‍ മറ്റൊരു രീതിയിലും രാമചന്ദ്രന് കഴിയില്ലെന്നാണ് വിവരം.

കൊച്ചിയിലെ സ്വര്‍ണ്ണ മുതലാളിയാണ് അറ്റ്‌ലസിനെതിരെ നീക്കം നടത്തിയത്. ഇത് വിജയിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ കച്ചവടം പൊളിഞ്ഞതെന്നാണ് സൂചന.

റിയല്‍ എസ്‌റ്റേറ്റ് താല്‍പ്പര്യമുള്ള മറ്റൊരു മലയാളിയും രാമന്ദ്രനെതിരാണ്. ഇയാളുടെ രാഷ്ട്രീയസാമ്പത്തിക സ്വാധീനവും രാമചന്ദ്രന് വിനയായി മാറുകയാണ്. എന്തുകൊണ്ട് ഓമാനിലെ ആശുപത്രി ഷെട്ടി ഏറ്റെടുത്തില്ലെന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്. 

ഇതിന് പിന്നിലെ ചില ഇടപെടലുകള്‍ നടന്നുവെന്നാണ് സൂചന. സ്വര്‍ണ്ണ ബിസിനസ്സില്‍ അറ്റ്‌ലസിനോട് പകയുള്ള വ്യവസായി കൊച്ചിയിലുണ്ട്. അറ്റ്‌ലസ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് കടന്ന സാഹചര്യത്തില്‍ കരുതലോടെ ഇയാള്‍ കരുക്കള്‍ നീക്കി.

ഇതാണ് രാമചന്ദ്രന് വിനയായത്. തൃശൂരുകാരനായ പ്രവാസി വ്യവസായിയും ഇയാള്‍ക്ക് ഉറച്ച പിന്തുണ നല്‍കി. ഇതോടെയാണ് യുഎഇയിലെ ബാങ്കുകള്‍ രാമചന്ദ്രനെ അഴിക്കുള്ളിലാക്കിയത്.

ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനുമായാണ് അറ്റ്‌ലസ് ബിസിനസ്സ് നടത്തിയിരുന്നത്. പാവങ്ങളെ സഹായിക്കുന്ന തരത്തിലെ ഇടപെടല്‍. ഇതിനിടെ മരുമകന്‍ നടത്തിയ ചില ഇടപാടുകളാണ് രാമചന്ദ്രനെ കുടുക്കിയത്. ഇതോടെ രാമചന്ദ്രന്റെ മകള്‍ അഴിക്കുള്ളിലായി. മരുമകനും ജയിലിലാണ്. അതിന് ശേഷം രാമചന്ദ്രനും.

ഇതിന് മുമ്പ് രാമചന്ദ്രന്റെ മകന്‍ യുഎഇയില്‍ നിന്നും അമേരിക്കയിലേക്ക് കൂടുമാറി. പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന വിശ്വാസം രാമചന്ദ്രനുണ്ടായിരുന്നു. അങ്ങനെയാണ് രാമചന്ദ്രന്‍ ദുബായില്‍ തന്നെ തുടര്‍ന്നത്.

പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച് രാമചന്ദ്രനേയും ജയിലില്‍ അടയ്ക്കുകയായിരുന്നു പൊലീസ്. കടം വീട്ടാനുള്ള സാമ്പത്തിക കരുത്ത് തനിക്കുണ്ടെന്ന് രാമചന്ദ്രന്‍ പറഞ്ഞതു പോലും ബാങ്കുകള്‍ മുഖവിലയ്‌ക്കെടുത്തില്ല. 

എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയില്‍ വളര്‍ന്ന സ്ഥാപനമായിരുന്നു അറ്റ്‌ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രന്‍ എസ്ബിറ്റിയിലും ജോലി ചെയ്തിരുന്നു.

പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേര്‍സ്യല്‍ ബാങ്കില്‍ 1974 മുതല്‍ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റില്‍ അറ്റ്‌ലസ് ജൂവലറി തുടങ്ങിയത്. 

30 വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളര്‍ന്നുപടര്‍ന്നു. ഇതിനിടെയാണ് സിനിമാ നിര്‍മ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്.

അസൂയാവഹമായ വളര്‍ച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്റെ അവസ്ഥയും ഇപ്പോള്‍ ദയനീയമാണ്. അവരെ സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (25 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (39 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (53 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (3 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends