Widgets Magazine
18
Jan / 2018
Thursday

ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസുകാരിയെ ദത്തെടുത്ത് ഷെറിനാക്കി മാറ്റിയതിന് പിന്നിലെ രഹസ്യം പൊളിച്ചടുക്കി അന്വേഷണ സംഘം

11 DECEMBER 2017 12:51 PM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ വേദനപ്പിച്ച സംഭവമാണ് അമേരിക്കയില്‍ മൂന്നുവയസുകാരി ഷെറിന്‍ ദാരുണമായി മരിച്ചത്. മലയാളികളായ വെസ്ലിസിനി ദമ്പതികള്‍ക്ക് ഷെറിന്റെ മരണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവര്‍ക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തുമെന്നാണ് സൂചന. 

ഭിന്ന ശേഷക്കാര്‍ക്ക് അമേരിക്കയില്‍ സര്‍ക്കാര്‍ നല്‍കുന്ന മുന്തിയ പരിഗണനയും സാമ്പത്തിക സഹായവുമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് തട്ടിയെടുക്കാനായാണ് ഇന്ത്യയില്‍ നിന്നും ഷെറിന്‍ മാത്യൂസിനെ എറണാകുളം സ്വദേശികള്‍ ദത്തെടുക്കുന്നത്. ഇവിടെ അത്തരം കുട്ടികളെ വളര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. സാമ്പത്തികമായി കുടുംബത്തിന് നല്ല സഹായമാണ്. അല്ലാതെ ഷെറന്‍ മാത്യൂസിനോട് ഒരു സ്‌നേഹവും ഇല്ലായിരുന്നു. ഇതാണ് കുട്ടിയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇന്ത്യയില്‍ നിന്ന് ഭിന്ന ശേഷിക്കാരെ ദത്തെടുക്കുന്ന അമേരിക്കക്കാര്‍ ഏറെയാണ്. അവരുടെ എല്ലാം മനസിലുള്ളത് സ്‌നേഹത്തിനപ്പുറമുള്ള സര്‍ക്കാര്‍ സഹായമാണ്. 

യു.എസിലെ ഇന്ത്യന്‍ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന ഷെറിനെ നവംബര്‍ ആദ്യമാണ് കാണാതായത്. തുടര്‍ന്ന് വീടിന്റെ മുക്കാല്‍ കിലോ മീറ്റര്‍ അകലെയുള്ള കലുങ്കിന് അടിയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ള ദമ്പതികളെ ഇവരുടെ സ്വന്തം കുഞ്ഞിനെ കാണുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. സ്വന്തമായി കുട്ടിയുള്ള ഇവര്‍ എന്തിന് ഷെറിനെ ദത്തെടുത്തുവെന്ന ചോദ്യമാണ് അമേരിക്കയില്‍ ഭിന്ന ശേഷിക്കാര്‍ക്ക് ഉള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. 

സര്‍ക്കാര്‍ സഹായം തട്ടുകയെന്ന ഗൂഡലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് ദത്തെടുക്കലിന് പിന്നിലുണ്ടായിരുന്ന വികാരം. ഇതാണ് മലയാളികളെ ഇപ്പോള്‍ പ്രകോപിതരാക്കുന്നത്. അതിനിടെ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് നടപടി തുടങ്ങിയതായും സൂചനയുണ്ട്. മൂന്നു വയസ്സുകാരിയോട് അതിക്രൂരമായാണ് വളര്‍ത്തച്ഛനും വളര്‍ത്തമ്മയും പെരുമാറിയിരുന്നത്.

എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസിന്റെയും സിനിയുടേയും വളര്‍ത്തു മകളാണ് ഷെറിന്‍. വെസ്ലി മാത്യുവും സിനി മാത്യൂവും രണ്ടു വര്‍ഷം മുന്‍പാണ് നളന്ദയിലെ മദര്‍തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. പിന്നീട് പേര് ഷെറിന്‍ മാത്യൂസ് എന്ന് പേര് ഇടകയും യുഎസിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. ഷെറിന്‍ കൊല്ലപ്പെട്ട ദിവസം മുതല്‍ ബീഹാറിലെ അനാഥാലയങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദത്തെടുത്ത നടപടികള്‍ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ല മജിസ്ട്രറ്റ് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നു. ഇതിനിടെയാണ് അമേരിക്കയിലെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായിരുന്നു സരസ്വതിയെ വെസ്ലി ദത്തെടുത്തതെന്ന വിവരം പുറത്തുവരുന്നത്. സമാനായ നിരവധി ദത്തെടുക്കലുകള്‍ ഇന്ത്യയില്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഷെറിന്റെ വെസ്ലിസിനി ദമ്പതികളുടെ ഡാളസ്സിലുള്ള വീടിനടുത്താണ് ഷെറിനെ സംസ്‌കരിച്ചിരിച്ചിരിക്കുന്നത്. സംസ്‌കാരത്തിനു ശേഷം ഈ സ്ഥലം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഷെറിന്‍ സൂസന്‍ മാത്യൂസ് എന്നാണ് കല്ലറയില്‍ പതിച്ചിട്ടുള്ള കല്ലില്‍ കൊത്തിയിരിക്കുന്നത്. വളരെ കുറച്ച പേര്‍ മാത്രമായിരുന്നു ഷെറിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തത്. വീട്ടിലെ ഗാരേജില്‍ വച്ച് നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ പാല്‍ കുരുങ്ങുകയായിരുന്നുവെന്നായിരുന്നു വെസ്സി മൊഴി നല്‍കി. എന്നാല്‍, അടിയന്തര ആരോഗ്യ സര്‍വീസിന്റെ സേവനം വെസ്സി തേടിയില്ല. നഴ്‌സ് കൂടിയായ ഭാര്യ സിനിയെപ്പോലും വെസ്ലി ഈ വിവരം അറിയിച്ചിരുന്നില്ല എന്നു മാത്രമല്ല, ശരീരത്തില്‍ നിന്നു ചൂടു പോകും മുന്‍പേ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ഷെറിന്റെ കൈകാലുകളിലെ അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ശിശുരോഗ വിദഗ്ധ ഡോ. സൂസന്‍ ദകിലാണ് കോടതിയില്‍ മൊഴി നല്‍കിയത്. അതേ സമയം കുഞ്ഞ് ഉപദ്രവിക്കപ്പെടുന്നതായി ഷെറിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസില്‍ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ നിരവധി എക്‌സറെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുള്ളത്. സംഭവത്തില്‍ വിശദമായ പരിശോധന നടന്നുവരികയാണ്. ഇതിനൊപ്പമാണ് സാമ്പത്തിക സഹായം മോഹിച്ചുള്ള ദത്തെടുക്കലാണ് നടന്നതെന്ന വാദം ശക്തമാകുന്നത്.ഷെറിന്‍ മാത്യൂസിന്റെ തുടയെല്ല്, കാല്‍മുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുന്‍പ് പരുക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും ഡോകടര്‍ പറയുന്നു. ഷെറിനെ ഇന്ത്യയില്‍നിന്നു ദത്തെടുത്തതിനു ശേഷം പല തവണയായാണു മുറിവുകളും പൊട്ടലുകളും ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിനാണ് വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. 22ന് ഒരു കിലോമീറ്റര്‍ ദൂരെ കലുങ്കിനടയില്‍ മൃതദേഹം കണ്ടെത്തി. ഷെറിനെ കാണാതായപ്പോള്‍ വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വെസ്‌ലി മാത്യൂസ് മൊഴി മാറ്റിയത്. ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യമാരെ പറ്റിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണിയുമായി കേന്ദ്ര സർക്കാർ  (8 minutes ago)

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (16 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (17 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (22 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (40 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (44 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (48 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (57 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (1 hour ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (2 hours ago)

Malayali Vartha Recommends