യുഎഇയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ആല്‍ബര്‍ട്ടിന്റെ മൃതദേഹം കണ്ടെത്തി, എഴുദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടുകിട്ടിയത്
യുഎഇയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. എഴുദിവസത്തെ തിരച്ചിലിനൊടുവില്‍ ഫുജൈറ ഒമാന്‍ അതിര്‍ത്തി പ്രദേശമായ സരൂജ് ഡാമിനടുത്ത് നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്.
പത്തനംതിട്ട തടത്തില്‍ ജോയിയുടെ മകന് ആല്‍ബര്‍ട്ട് ജോയിയുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് ആല്‍ബര്‍ട്ട് . ആല്‍ബര്‍ട് ജോയിയോടൊപ്പമുണ്ടായിരുന്ന അഞ്ച് കൂട്ടുകാരെ ഒഴുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ (ബിറ്റ്സ്) കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ആല്‍ബര്‍ട്ട് ജോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് കൂട്ടുകാരുമൊത്ത് വാഹനത്തില്‍ ഖോര്ഫക്കാനു സമീപം വെള്ളച്ചാട്ടം കാണാന്‍ എത്തിയത്.
അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചെത്തുന്നതു കണ്ടു കൂട്ടുകാര്‍ വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും ആല്‍ബര്‍ട്ടിന് ര ക്ഷപെടാന്‍ ആയില്ല.
https://www.facebook.com/Malayalivartha