ഭാര്യമാരെ പറ്റിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണിയുമായി കേന്ദ്ര സർക്കാർ
ഭാര്യമാരെ പറ്റിച്ച് മുങ്ങിയ പത്തു പ്രവാസി ഇന്ത്യക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനം. ഭാര്യമാരെ ഉപേക്ഷിച്ചുപോയവരുടെ പാസ്പോര്ട്ടുകള് റദ്ദാക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി.
മുങ്ങിയ ഭര്ത്താക്കന്മാര്ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
പാസ്പോര്‍ട്ട് റദ്ദാക്കുന്നതോടെ ഇവര്‍ക്ക് മുങ്ങി നടക്കാന്‍ കഴിയാതെ വരും. ഇതിലൂടെ ഇവരെ കണ്ടെത്താനാകുമെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഭാവിയില്‍ പ്രവാസികളുടെ ചതിക്കുഴിയില്‍ പെണ്‍കുട്ടികള്‍ വീഴാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് ഇത്.
https://www.facebook.com/Malayalivartha