കേക്ക് സുന്ദരിയാണ് താരം ; 'ദി മില്യണ്‍ ഡോളര്‍ ബ്രൈഡ്' കേക്കിനു വില ആറരക്കോടി
ദുബായിലെ ബ്രൈഡ് ഷോയിലെ താരമായി കേക്ക് സുന്ദരി. ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈനര്‍ ഡെബ്ബി വിംഗാമാണ് ഈ കേക്ക് നിര്‍മ്മിച്ചത്. പരമ്പരാഗത അറബ് വധുവിന്റെ രൂപത്തിലാണ് ഈകേക്ക് നിർമ്മിച്ചിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള അഞ്ച് വജ്രങ്ങൾ കേക്കിൽ പതിപ്പിച്ചിട്ടുണ്ട്. ഈ വജ്രങ്ങൾ ഒരോന്നിനും 200,000 ഡോളര്‍ വിലവരും.'ദി മില്യണ്‍ ഡോളര്‍ ബ്രൈഡ്' എന്നാണ് കേക്കിനു പേരിട്ടിരിക്കുന്നത്. 50 കിലോയുടെ ഫോണ്ടന്റ് ഐസിംഗും 25 കിലോയുടെ ചോക്കലേറ്റും കേക്ക് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
'അത് ഒരു കേക്ക് ആണെന്ന് ആരും വിശ്വസിക്കുന്നില്ല. അതു കൊണ്ട് കേക്കിനെ ഞാന്‍ ലുല്വാ എന്ന് വിളിക്കുന്നു (അറബിയില്‍ മുത്ത് എന്നര്‍ത്ഥം). യുഎഇയുടെ സംസ്കാരം തന്നില്‍ സ്വാധീനം ചെലുത്തിയതുകൊണ്ടാണ് അതു കൊണ്ടാണ് ഇത്തരം കേക്ക് നിര്‍മിച്ചത്. യു എ ഇയിലെ തന്റെ ക്ലയന്റുകളില്‍ നിന്നാണ് ഡയമണ്ടുകള്‍ വാങ്ങിയതെന്നും കേക്കിന്റെ നിർമ്മാതാവായ ഡെബ്ബി പറയുന്നു.
https://www.facebook.com/Malayalivartha