സ്ത്രീകള്‍ക്ക് വീണ്ടും സ്വാതന്ത്ര്യം... സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം
സൗദിയില്‍ സ്ത്രീകള്‍ക്ക് മെല്ലെ മെല്ലെ സ്വാതന്ത്ര്യം ലഭിച്ചു വരുന്നു. സൗദിയില്‍ ഭര്‍ത്താവിന്റെയോ, പുരുഷന്മാരായ ബന്ധുവിന്റെയോ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം.
രക്ഷാകര്‍തൃത്വ അനുമതി പത്രം ഹാജരാക്കാതെ ഇനി സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും സര്‍ക്കാരില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
പുതു സംരംഭകത്വം എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള തയസിര്‍ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കമ്പനി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അറ്റസ്റ്റേഷന് നോട്ടറിയില്‍ ചെല്ലേണ്ടതില്ല. അബശിര്‍ സംവിധാനത്തില്‍ ഇലക്ട്രോണിക്കായി ഇത് ചെയ്യാം.
സ്ത്രീകള്‍ക്ക് അവരുടെ വാണിജ്യ ഇടപാടുകള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നേരിട്ട് നിര്‍വഹിക്കാമെന്ന് മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന് അല്‍ ഹുസൈന് അറിയിച്ചു.
പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലിരുന്ന ശക്തമായ രക്ഷാകര്‍തൃത്വ സംവിധാനത്തിനാണ് ഇതോടെ മാറ്റം വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയതിന്റെ പിന്നാലെയുള്ള സുപ്രധാന തീരുമാനമാണിത്.
https://www.facebook.com/Malayalivartha