ദമാമിലേക്ക് പോകുന്നെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് യാത്രയായി... കോഴിക്കോട് നാദാപുരം സ്വദേശികൾ സൗദിയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ
കോഴിക്കോട് നാദാപുരം സ്വദേശികളായ കുഞ്ഞബ്ദുള്ള, ഭാര്യ റിസ്വാന എന്നിവരുടെ മൃതദേഹങ്ങളാണ് അൽഹസയിലെ അയൂണിൽ നിന്നും കണ്ടെത്തിയത്. സൗദി അറേബ്യയിലെ മരുഭൂമിയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മരണത്തിൽ ദുരൂഹതയേറുന്നു. ഒരു ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലി നോക്കുന്ന കുഞ്ഞബ്ദുള്ള ഭാര്യയുമൊത്ത് ദമാമിലേക്ക് പോകുന്നെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
തുടർന്ന് ഇവരെ കാണാതാവുകയായിരുന്നു. രണ്ട് ദിവസമായിട്ടും ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഹൈപ്പർമാർക്കറ്റ് ഉടമകൾ പൊലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha