Widgets Magazine
17
Jul / 2018
Tuesday
Forex Rates:

1 aed = 18.66 inr 1 aud = 50.86 inr 1 eur = 80.29 inr 1 gbp = 90.75 inr 1 kwd = 226.58 inr 1 qar = 18.83 inr 1 sar = 18.28 inr 1 usd = 68.54 inr

കുവൈറ്റിലേക്കുള്ള വൈദ്യപരിശോധനക്കും ഫാമിലി വിസയ്ക്ക് സ്റ്റാമ്പിങ്ങിനുമുളള വിവിധ ഏജന്‍സികളുടെ അംഗീകാരങ്ങള്‍ റദ്ദാക്കി ; വൈദ്യപരിശോധന ഇനി ‘ഗാംക’ സെന്ററുകള്‍ വഴി മാത്രം ; കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായിരുന്ന ഖദാമത്ത് സെന്ററുകളുടെ അംഗീകാരം നഷ്ടമാകും

13 APRIL 2018 12:30 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലേക്കുള്ള ഉദ്യോഗാർഥികളുടെ വൈദ്യപരിശോധന നടത്തുന്നതും ഫാമിലി വിസയ്ക്കുള്ള സ്റ്റാമ്പിങ്ങ് നടത്തുന്നതുമായ വിവിധ ഏജന്‍സികളുടെ അംഗീകാരം കുവൈറ്റ് എംബസി റദ്ദാക്കി. ഉദ്യോഗാർഥികളുടെ വൈദ്യപരിശോധന നടത്തുന്നതിന് ഖദാമത്ത് ഏജൻസിയ്ക്ക് നല്‍കിയ അംഗീകാരം റദ്ദാക്കി. ഏജൻസി നടത്തുന്ന വൈദ്യപരിശോധനയ്ക്ക് ഇന്നുമുതൽ അംഗീകരമുണ്ടായിരിക്കില്ല. കമ്പനികളെ സംബന്ധിച്ച് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം.

ഫാമിലി വിസയ്ക്കുള്ള സ്റ്റാമ്പിങ്ങ് നടത്തുന്നതിൽ നിന്ന് മവാറദ്ദ് സര്‍വീസ്, ഒപ്പുലന്റ്റ് പ്രോജക്ട്സ് യുനൈറ്റഡ് ലിമിറ്റഡ്, ദാനാ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഏജന്‍സികളുടെ അംഗീകാരം റദ്ദാക്കി. ആവശ്യക്കാര്‍ക്ക് മറ്റു അംഗീകൃത ഏജന്‍സികള്‍ വഴിയും നേരിട്ടും ഇനി സ്റ്റാമ്പിംഗ് നടത്താം .

വൈദ്യപരിശോധനയ്ക്കായി ഉദ്യോഗാർഥികളിൽനിന്ന് ഖദാമത്ത് അമിതഫീസ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. വിവിധസംഘടനകൾ ഏജൻസിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. ഖദാമത്തിന് അംഗീകാരം റദ്ദാക്കിയതിനെ തുടർന്ന് വൈദ്യപരിശോധനക്കായി കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായിരുന്ന ഖദാമത്ത് സെന്ററുകളുടെ അംഗീകാരം നഷ്ടമാകും.

ഖദാമത്തിന്റെ അംഗീകാരം നഷ്ടമായതോടെ വൈദ്യപരിശോധനയ്ക്കായി ഉദ്യോഗാർഥികൾ ഇനി ‘ഗാംക’ അംഗീകാരമുള്ള സെന്ററുകളെ സമീപിക്കേണ്ടിവരും. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്‍റെഴ്സ് അസോസിയേഷന്‍ ( ഗാംക ) അംഗീകരിച്ചിട്ടുള്ള പതിമൂന്നോളം സെന്ററുകള്‍ ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് പാലാരിവട്ടത്തുള്ള ഗാംകയുടെ ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ അനധികൃതമായി നിര്‍മിച്ച തടയണയിലെ വെള്ളം ഒഴുക്കിവിടല്‍ നടപടികള്‍ തുടങ്ങി  (35 minutes ago)

ലോകകപ്പ് ആവേശം കെട്ടടങ്ങിയതോടെ ഫ്‌ലക്‌സുകള്‍ നീക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം  (57 minutes ago)

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കൊരു ഇളവു നല്‍കി ബി.എസ്.എന്‍.എല്‍   (1 hour ago)

അബുദാബിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് തിരിച്ചറിഞ്ഞു  (1 hour ago)

കോഴിക്കോട് സംഘര്‍ഷം; എസ് എഫ് ഐ സെക്രട്ടേറിയറ്റ് അംഗംമായ വിഷ്ണുവിന് വെട്ടേറ്റു;   (2 hours ago)

തിയറ്റര്‍ പീഡന കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ വിലക്ക്; മനുഷ്യാവകാശ കമ്മീഷന് പ്രതിയുടെ പരാതി; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

താരങ്ങളുടെ പാര്‍ട്ടികളില്‍ ചേര്‍ക്കാന്‍ ആളെകിട്ടുന്നില്ല; ഗ്രാമീണ മേഖലയില്‍ അണികളില്ലാത്തതാണ് പ്രധാന പ്രശ്‌നം; പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും ശ്ര  (3 hours ago)

വനിതാ സംവരണ ബില്‍ പാസാക്കുന്നതിനു കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചുള്ള കത്ത് ട്വിറ്ററില്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു പ്രധാനമന്ത്രി ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ട സ  (4 hours ago)

മരിച്ചുകഴിഞ്ഞാല്‍ എന്നെ കത്തിച്ചാല്‍ മതി 'എനിക്കിഷ്ടമില്ലാത്തത് ഈ വൃത്തികെട്ട ക്യാന്‍സര്‍.'; ഹൃദയഭേദകമായ മരണക്കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു അവന്റെ മടക്കം  (4 hours ago)

ഉടുക്കാന്‍ നല്ലൊരു കുപ്പായം ഇല്ലാതിരുന്നിട്ടുപോലു തനിക്ക് കളഞ്ഞുകിട്ടിയ 50,000 രൂപ തിരിച്ചുകൊടുത്ത ആ കുഞ്ഞു വലിയ മനസ്സിനെ തേടി രജനി എത്തി; ഒപ്പം ഇനിമുതല്‍ അവന് എല്ലാം നല്‍കുമെന്ന ഉറപ്പും  (4 hours ago)

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ വിജയ് സേതുപതി; 'സീതാകാത്തി' എന്ന ചിത്രത്തിനായി എണ്‍പതുകാരനായാണ് 'മക്കള്‍സെല്‍വം' എത്തുന്നത്; വീഡിയൊ കാണാം   (5 hours ago)

പ്രകാശനാകാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍; കടലാസ്സില്‍ പ്രകാശനും സലോമിക്കും ഇന്നു മുതല്‍ ജീവന്‍ വെച്ചു തുടങ്ങുകയാണെന്ന് സത്യനന്തിക്കാടിന്റെ ഫേസ്ബുക് പോസ്റ്റ്  (5 hours ago)

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (6 hours ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (6 hours ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (6 hours ago)

Malayali Vartha Recommends