സഹപ്രവര്‍ത്തകന്റെ കരണത്തടിച്ച് കേള്‍വി ശക്തി ഇല്ലാതാക്കിയ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ, കാലാവധി പൂര്‍ത്തിയായാല്‍ നാടുകടത്താനും ഉത്തരവ്
സഹപ്രവര്‍ത്തകന്റെ കരണത്തടിച്ച് കേള്‍വി ശക്തി ഇല്ലാതാക്കിയ 35കാരന് ജയില്‍ ശിക്ഷ. മൂന്ന് മാസമാണ് തടവ്. ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ വാദിയും പ്രതിയും ഇന്ത്യക്കാരാണ്.
വാദിക്ക് 35 വയസ് പ്രായമുണ്ട്. ഉമ്മു റുമൗളിലെ തൊഴിലിടത്തില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഉന്തും തള്ളും. ഇതിനിടെ പ്രതി വാദിയുടെ കരണത്തടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha