മണല്പരപ്പില് കുടുങ്ങിയ വാഹനം കെട്ടിവലിക്കുന്നതിനിടയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദമാമില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. നൗഷാദ് പൂക്കാകില്ലാത്ത്(46) ആണ് മരിച്ചത്. യാത്രക്കിടയില്‍ വഴിതെറ്റിയ വാഹനം യു ടേണ്‍ എടുക്കുന്നതിനിടയില്‍ മണല്പരപ്പില് കുടുങ്ങുകയായിരുന്നു. തുടര്‍ന്നു വാഹനം പുറത്തെടുക്കാൻ മറ്റൊരു വാഹനത്തില്‍ കെട്ടി വലിക്കുന്നതിനിടയില്‍ അമിതവേഗത്തില്‍ എതിരെ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ജൂബൈലിലെ റോയല്‍ കമ്മീഷന് അബുഹ്ദരിയ്യ റോഡിൽ വച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ നൗഷാദ് അപ്പോൾത്തന്നെ മരിച്ചു. അപകട സമയത്തു മറ്റു രണ്ടു പേര് കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. നൗഷാദ് 15 വര്‍ഷത്തോളാമായി പ്രവാസിയായി ജോലി ചെയ്തുവരികയായിരുന്നു. നജീറയാണു ഭാര്യ. മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരിയാണ്.
https://www.facebook.com/Malayalivartha