കുവൈറ്റിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
കുവൈറ്റിൽ മലയാളി പ്രവാസി നിര്യാതനായി. തൃശൂര്‍ ചാലക്കുടി സ്വദേശി ബൈജു സി. ദാമോദരന്‍ (48) ആണ് മരിച്ചത്. ഇയാൾ കുവൈറ്റിലെ കെ.ഒ.സിയില്‍ കരാര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
എ.സി മെക്കാനിക്കായി ജോലി ചെയ്യുന്ന ബൈജു ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: സിജി. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha