മസ്കറ്റിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
മസ്‌കറ്റ്: കെട്ടിടത്തില്‍ നിന്നും വീണ് പ്രവാസിക്ക് ദാരുണാന്ത്യം. നിര്‍മ്മാണ കമ്പനിയിലെ ജോലിക്കാരനും, കൊല്ലം കടക്കല്‍ എടത്തറ സ്വദേശിയുമായ സജിത്ത് ആനന്ദന്‍ (51) ആണ് മരിച്ചത്. ജഅലാന്‍ ബു അലിയില്‍ വ്യാഴാഴ്ച രാത്രി താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറിയ ആനന്ദന്‍ തിരച്ചിറങ്ങിയിരുന്നില്ല. ഇത് സുഹൃത്തുക്കള്‍ ശ്രദ്ധിച്ചതുമില്ല.
അടുത്ത ദിവസം ആനന്ദനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന് താഴെ മൃതദേഹം കണ്ടെത്തിയതെന്നും. അപകടമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സൂര്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha