സന്ദർശക വിസയിലെത്തിയ മലയാളി വിദ്യാർത്ഥി സൗദിയിൽ മരണപ്പെട്ടു
റിയാദ് : സൗദി അറേബ്യയിലെ ഹായില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി വിദ്യാര്‍ഥി മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ വടുതല നദ്വത്ത് നഗര്‍ ദാറുല്‍ ഹസനാത്തില്‍ സിദ്ദീഖ് മൗലവി- ബീവി ദമ്പതികളുടെ മകനായ മുഹമ്മദ് മുഹ്സിന് (17) ആണ് മരിച്ചത്.
ഹായില്‍ കെ.എം.സി.സി ഏരിയ സെക്രട്ടറി മുഹമ്മദ് ഹുസൈന് സഹോദരനാണ്. ഫാത്തിമത്തു സുഹ്റ സഹോദരിയുമാണ് . മൃതദേഹം ഇന്ന് ഹായിലില്‍ ഉച്ച നമസ്ക്കാരത്തിന് ശേഷം ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha