പ്രവാസി മലയാളി ഫെഡറേഷൻ സൗദിതല അംഗ്വത്വ കാർഡ് വിതരണ ഉദ്ഘാടനം മുസാമിയയിൽ നടന്നു
റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദിതല അംഗത്വ കാർഡ് വിതരണ ഉദ്ഘാടനം മുസാമിയയിൽ നടന്നു. പി.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് , റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലോഷ്യസ് വില്ല്യത്തിന്ന് അംഗത്വ കാർഡ് നൽകി കൊണ്ടായിരുന്നു ഉദ്ഘാടനം. കഴിഞ്ഞ രണ്ടു മാസമായി നടന്നു വന്ന ഒന്നാം ഘട്ട അംഗത്വ വിതരണ ക്യാമ്പയിന്റെ ഭാഗമായാണ് കാർഡുകൾ വിതരണം ചെയ്തത്.
വിവിധ യൂണിറ്റ് ഭാരവാഹികളായ ഗോപിനാഥ്, വിനോദ് കുമാർ, വിജയകുമാർ, ഷാജി പാലോട്, പ്രസാദ്, ബിജു ദേവസ്സി എന്നിവർക്ക് യഥാക്രമം ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം അബ്ദുൽ അസീസ്, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഡോ. അബ്ദുൽ നാസർ, സ്റ്റീഫൻ ജോസഫ് കോട്ടയം, സുരേഷ് ശങ്കർ, അസ്ലം പാലത്ത്, ഷിബു ഉസ്മാൻ എന്നിവർ അംഗ്വത്വ കാർഡുകൾ വിതരണം ചെയ്തു. രണ്ടാം ഘട്ട അംഗ്വത്വ വിതരണം ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിൽ സൗദിയിലുടനീളം നടക്കുമെന്ന് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ അറിയിച്ചു .
https://www.facebook.com/Malayalivartha