Widgets Magazine
27
Apr / 2017
Thursday

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

20 MARCH 2017 10:16 PM IST
മലയാളി വാര്‍ത്ത

ഷാര്‍ജയില്‍ മലയാളി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തൃശൂര്‍ ചാലക്കുടി അന്നമനട സ്വദേശി മേനോക്കില്‍ അജയ കുമാറിന്റെ മകള്‍ അശ്വതി(16)യാണ് മരിച്ചത്. മജാസ് ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റില്‍ തിങ്കള്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഏഴാം നിലയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് കുട്ടി താഴെ വീണതെന്ന് കരുതുന്നു. തല്‍ക്ഷണം മരിച്ചു. സംഭവ സമയത്ത് ഫ്‌ലാറ്റില്‍ മാതാപിതാക്കളുണ്ടായിരുന്നു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അശ്വതിക്ക് ബുധനാഴ്ച പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സംഭവം. ആശുപത്രിയിലെത്തിച്ച മൃതദേഹം കൂടുതല്‍ അന്വേഷണത്തിനായി ഫോറന്‍സിക് ലാബിലേക്ക് മാറ്റി.
ശ്രീകലയാണ് മാതാവ്. ഏക സഹോദരന്‍ അരവിന്ദ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL