പ്രവാസികളുടെ ശ്രദ്ധയ്ക്ക്... സൗദിയില്‍ നിങ്ങളുടെ ജോലി എപ്പോള്‍ വേണമെങ്കിലും നഷ്ടമാകാം
സൗദിയില്‍ മൂന്നു മാസത്തിനിടെ 61,500 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമെന്നു കണക്കുകള്‍. ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് ഇത്രവും വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമെന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് നടപ്പാക്കുന്ന വര്‍ധിച്ച തൊഴില്‍ വത്കരണവും മറ്റു ഘടകങ്ങളുമാണ് വിദേശികളെ ഭീമമായ തോതില്‍ തൊഴില്‍ മേഖലയില്‍ നിന്നും അകറ്റുന്നത്.
സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം, തൊഴില്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും വിദേശികളെ കാര്യമായി ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം സഊദിയില്‍ 10.85 ദശലക്ഷം വിദേശികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം പാദത്തില്‍ ഇത് 10.79 ദശലക്ഷം വിദേശികളായാണ് കുറഞ്ഞതെന്നു ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇതിനു പകരമായി ജോലി നേടാനായത് 13,500 സ്വദേശികള്‍ക്ക് മാത്രമാണ്. സ്വദേശികളുടെ തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നേരത്തെയിത് 11 ശതമായിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ ശക്തമായ നിയമവും ഇടപെടലുകളും കാരണം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്.രാജ്യത്ത് നിലവിലുള്ള സൗദി തൊഴിലന്വേഷകരില്‍ 80 ശതമാനം വനിതകളാണ്. 8,59,600 വനിതാ ഉദ്യോഗാര്‍ത്ഥികള്‍ രാജ്യത്തുള്ളപ്പോള്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ 2,16,400 മാത്രമാണ്. പുരുഷ ഉദ്യോഗാര്‍ഥികളില്‍ മൂന്നു മാസത്തിനിടെ 2670 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha