അന്ധരായവര്‍ക്ക് വേണ്ടി ഒരു കിടിലന്‍ ആപ്പ്
അന്ധരായവര്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനോ..? കളിയാക്കുന്നതൊന്നുമല്ല. 'ഐപോളി' എന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നതാണ്. ഈ ആപ്ലിക്കേഷന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു വസ്തുവിനടത്തേക്ക് ഇതുമായി പോകുമ്പോള്‍ അത് എന്താണ്.എന്ത് നിറമാണ്,എന്ന് വിശദമായി ആ വ്യക്തിക്ക് അതിന്റെ സ്പീക്കറിലൂടെയോ ഹെഡ്‌ഫോണിലൂടെയോ കേള്‍പ്പിച്ച് കൊടുക്കും.
ഉദാഹരണത്തിന് ഒരു മേശയുടെ അടുത്താണ് നമ്മള്‍ എങ്കില്‍ ഉടന്‍ തന്നെ ടേബിള്‍ എന്ന് അത് ഉച്ചരിക്കും. സൂപ്പര്‍മാര്‍ക്കറ്റിലാണ് പോകുന്നതെങ്കില്‍ അവിടെയുള്ള ഒരു വസ്തുവും എന്താണെന്ന് പറഞ്ഞുതരും. ആളുകളുടെ മുഖത്തേക്കാണ് ആപ്പ് ചൂണ്ടുന്നതെങ്കില്‍ കോണ്‍ടാക്ടിലുള്ള ആളുടെ പേര് പറയും. അത് മാത്രമല്ല ഓരോ വസ്തുവിന്റെയും നിറവും കൃത്യമായി അത് പറയുന്നു.ഇത് പരീക്ഷിക്കുന്നതിനായി ഒരു അന്ധനായ വ്യക്തിയുടെ പക്കല്‍ നിര്‍മ്മാതാക്കള്‍ കൊണ്ടുകൊടുത്തു. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ ചെവിയില്‍ ഹെഡ്‌ഫോണ്‍ നല്‍കികൊണ്ട് പരീക്ഷിച്ച് നോക്കാന്‍ പറഞ്ഞു. അതിന്റെ പ്രവര്‍ത്തനം കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു.
കാഴ്ചയില്ലാത്തവര്‍ക്ക് ഭാവിയില്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ് ഈ ആപ്ലിക്കേഷന്.
https://www.facebook.com/Malayalivartha