Widgets Magazine
12
Dec / 2017
Tuesday

ഈ പേനയുണ്ടങ്കില്‍ പഠിക്കാതെയും ജയിക്കാം; ജയിച്ചില്ലെങ്കിലോ പണം തിരികെ... വൈറലായ ഈ സംഭവമറിഞ്ഞോ?

12 MARCH 2017 12:09 PM IST
മലയാളി വാര്‍ത്ത

പരീക്ഷയെ അഭിമുഖീകരിക്കാത്തവരായി ആരുമില്ല. പരീക്ഷ ഏതായാലും ജയിക്കണമെന്ന പ്രാര്‍ത്ഥനയോടെയാണ് എല്ലാവരും എഴുതുന്നത്. പേന പൂജിച്ചും ഭസ്മമിട്ടും ചരട് ജപിച്ച് കെട്ടിയും എത്രയെത്ര പരീക്ഷയാ എഴുതിയത്. ചിലത് ജയിക്കുകയും ചെയ്തു. ഭൂരിഭാഗവും തോല്‍ക്കുകയാണ് പതിവ് അവസാനം ഒന്നിലും വിശ്വാസമില്ലാതായി തീരുന്നവരും ഉണ്ട്.

എന്നാല്‍ ഇനി പേടിക്കേണ്ടെന്നാണ് പുതിയ പരസ്യം പറയുന്നത്. ഇത്തരക്കാരെ ജയിപ്പിക്കാനായി ഒരു കിടിലന്‍ മാര്‍ഗം കണ്ടു പിടിച്ചിരിക്കുകയാണ് ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ ഒരു ക്ഷേത്രം. ദുഷ്യന്ത് ബാപ്പുജി എന്നയാള്‍ നിര്‍മിച്ച 1900 രൂപ വിലയുള്ള പേനയാണ് താരം. സരസ്വതി യാഗത്തിലൂടെ ലഭിച്ച ദിവ്യത്വം പ്രയോഗിച്ച് നിര്‍മിച്ച പേന കൊണ്ടെഴുതിയാല്‍ വിജയമുറപ്പാണെന്നാണ് ദുഷ്യന്തിന്റെ അവകാശവാദം.

പേനയുടെ ഒപ്പം ഒരു ലഘുലേഖയും നല്‍കുന്നുണ്ട്. ഇതില്‍ മാതാപിതാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഈ പേന ഉപയോഗിച്ച് പരീക്ഷയെഴുതിയ കുട്ടി പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ പേനയുടെ വില തിരിച്ചു നല്‍കുമെന്നാണ് വാഗ്ദാനം. 100 ശതമാനം ഗ്യാരണ്ടിയും ലഘുലേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മൊബൈല്‍ നമ്പര്‍, പരീക്ഷാ രസീത്, ഹോള്‍ ടിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഐഡി എന്നിവ നല്‍കിയാല്‍ മാത്രമേ പേന ലഭിക്കുകയുള്ളൂ. എന്തായാലും പേനയുടെ ഫലപ്രാപ്തി കാത്തിരുന്നു കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (5 minutes ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (17 minutes ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (38 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (46 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (48 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (56 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (1 hour ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (2 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (3 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (3 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (4 hours ago)

Malayali Vartha Recommends