ഇന്റര്‍വ്യൂവിന് വരുന്നവര്‍ക്ക് ഫ്രീ വിമാന ടിക്കറ്റും മൂന്ന് ദിവസം സ്റ്റാര്‍ ഹോട്ടലില്‍ താമസവും ; അടിച്ച് പൊളിക്കാന്‍ അപേക്ഷിക്കുന്നോ?
പലപ്പോഴും ഇന്റര്‍വ്യൂന് പോകാന്‍ കാശ് കണ്ടെത്താന്‍ നമ്മള്‍ പാട് പെടാറുണ്ട്. എന്നാല്‍ അതിന് മാറ്റം വരുത്തുകയാണ് ന്യൂസിലാന്‍ഡിലെ ഒരു കമ്പനി. ഇന്റര്‍വ്യൂവിന് വരുന്നവര്‍ക്ക് ഫ്രീ വിമാന ടിക്കറ്റും മൂന്ന് ദിവസം സ്റ്റാര്‍ ഹോട്ടലില്‍ സൗജന്യ താമസവുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
100 ഒഴിവുകളാണുള്ളത്. അവസാന തിയതി മാര്‍ച്ച് 20.
ലോകത്തെമ്പാടു നിന്നും ആയിരക്കണക്കിന് പേരാണ് അപേക്ഷിച്ചിരിക്കുന്നത്. തലസ്ഥാനമായ വെല്ലിങ്ടണിലെ ലോക്കല്‍ അഥോറ്റീസും ബിസിനസുകളുമാണ് ലോകമെമ്പാടുമുള്ള കഴിവുറ്റ പ്രഫണലുകളെ ആകര്‍ഷിക്കുന്നതിനായി ഈ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നഗരത്തിലെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ടെക് ഹബിനെ വികസിപ്പിക്കുന്നതിനാണ് അവര്‍ ഈ നടപടി സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതുവരെയായി 12,000 പേരാണിതിന് അപേക്ഷിച്ചത്.
നഗരത്തിലെ വിവിധ ബിസിനസുകള്‍ കഴിവുറ്റ പ്രഫഷണലുകളെ കണ്ടെത്തുന്നതിന് പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. അതിനാലാണ് പുറമേനിന്ന് ആളെയെടുക്കുന്നത്.
ഇത്തരത്തിലുള്ള ആകര്‍ഷകമായ ലുക്ക് സീ ക്യാംപയിന്‍ വെല്ലിങ്ടണില്‍ നിന്നും 10,000കിലോമീറ്റര്‍ അകലെയുള്ള സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ആദ്യമായി പ്രാവര്‍ത്തികമാക്കിയത്. അവിടെ അന്ന് മൂന്നിലൊന്ന് അപേക്ഷകരും യുഎസുകാരായിരുന്നു. ഇതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഇവിടേക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് വര്‍ധിച്ചിരുന്നു. ഈ തരത്തില്‍ വെല്ലിങ്ടണ്‍ റിക്രൂട്ട് മെന്റ് നടത്താനൊരുങ്ങുന്നത് ഇതാദ്യമാണ്. 850,000 ന്യൂസിലാന്‍ഡ് ഡോളറാണീ ക്യാമ്പയിന് ചെലവ് വരുന്നത്.
https://www.facebook.com/Malayalivartha